സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. 2002 മുതൽ 2018 വരെ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് പാർഥിവ് പട്ടേൽ. ഇന്ത്യക്ക് വേണ്ടി 25 ടെസ്റ്റുകളും 38 ഏകദിന മത്സരങ്ങളും 2 ടി20 മത്സരങ്ങളും പാർഥിവ് പട്ടേൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിവിധ ടീമുകൾക്ക് വേണ്ടി 139 മത്സരങ്ങളും പാർഥിവ് പട്ടേൽ കളിച്ചിട്ടുണ്ട്. 2010ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെയും 2015ലും 2017ലും മുംബൈ ഇന്ത്യൻസിന്റെ കൂടെയും ഐ.പി.എൽ കിരീടവും പാർഥിവ് പട്ടേൽ നേടിയിട്ടുണ്ട്.
തന്റെ പതിനേഴാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ പാർഥിവ് പട്ടേൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അവസാനമായി പാർഥിവ് പട്ടേൽ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 2016-17 സീസണിൽ പാർഥിവ് പട്ടേലിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഗുജറാത്ത് ആദ്യമായി രഞ്ജി ട്രോഫി കിരീടം നേടിയതും. ഇതിഹാസ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയുടെ കാലഘട്ടത്തിൽ കളിച്ചതുകൊണ്ട് മാത്രം കൂടുതൽ അവസരങ്ങൾ ലഭിക്കാതെ പോയ താരമായാണ് പാർഥിവ് പട്ടേൽ