കളി മാറ്റിയത് ജഡേജയുടെയും ബുംറയുടെയും ഓവറുകൾ

Staff Reporter

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കിയപ്പോൾ കളി ഇന്ത്യയുടെ വരുതിയിലാക്കിയത് ജഡേജയുടെയും ബുംറയുടെയും ഓവറുകൾ. കൂറ്റൻ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 6 റൺസിനിടെ 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ മത്സരം തങ്ങളുടേതാക്കി മാറ്റുകയായിരുന്നു.

മത്സരത്തിന്റെ 62ആം ഓവറിൽ ഹസീബ് ഹമീദിനെ ബൗൾഡാക്കി രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ തകർച്ചക്ക് തുടക്കമിട്ടത്. തുടർന്ന് ഒലി പോപ്പിനെയും ബെയർസ്റ്റോയെയും മികച്ച പന്തുകളിൽ പുറത്താക്കി ബുംറ ഇംഗ്ലണ്ടിന്റെ പതനം ഉറപ്പുവരുത്തി. അധികം താമസിയാതെ മൊയീൻ അലിയെയും പുറത്താക്കി ജഡേജ മത്സരം ഇന്ത്യയുടേത് ആണെന്ന് ഉറപ്പിക്കുകയും ചെയ്തു.