ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഐ.സി.സി ചെയർമാനാവാൻ എന്ത്കൊണ്ടും യോഗ്യനാണെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാര സംഗക്കാര. സൗരവ് ഗാംഗുലിയുടെ ക്രിക്കറ്റ് ബുദ്ധി വളരെ മികച്ചതാണെന്നും അത്കൊണ്ട് തന്നെ താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും സംഗക്കാര പറഞ്ഞു. നിലവിൽ ബി.സി.സി.ഐയിൽ സൗരവ് ഗാംഗുലിയുടെ കാലാവധി നീട്ടികൊടുക്കാൻ ബി.സി.സി.ഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ക്രിക്കറ്റിന്റെ അടിസ്ഥാനം വളർന്നു വരുന്ന കുട്ടികളും ആരാധകരുമാണെന്നും ഇതൊക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സൗരവ് ഗാംഗുലിക്ക് കഴിയുമെന്നും സംഗക്കാര പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് മികച്ച ബന്ധങ്ങൾ സൃഷിട്ടിക്കുന്നതിൽ സൗരവ് ഗാംഗുലി മികച്ചു നിൽക്കുന്നുണ്ടെന്നും ഐ.സി.സി അമരക്കാരനാവാൻ സൗരവ് ഗാംഗുലി അനുയോജ്യനായ വ്യക്തിയാണെന്നും സംഗക്കാര പറഞ്ഞു. നേരത്ത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഗ്രെയിം സ്മിത്തും ഐ.സി.സി ചെയർമാനാവാൻ യോഗ്യനാണെന്ന് പറഞ്ഞിരുന്നു.