ഈ വർഷത്തെ ഐ.പി.എൽ നടന്നില്ലെങ്കിലും ടി20 ലോകകപ്പിനുള്ള ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇടം പിടിക്കുമെന്ന് ധോണിയുടെ ബാല്യകാല പരിശീലകൻ കേശവ് രഞ്ജൻ ബാനർജി. നിലവിൽ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ അടുത്ത മാസം 15നേക്ക് മാറ്റിവച്ചിരുന്നു. കൊറോണ വൈറസ് ഇന്ത്യയും കൂടുതൽ വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യതയും കുറഞ്ഞിരുന്നു.
തുടർന്നാണ് ധോണിക്ക് ഇന്ത്യൻ ടീമിൽ എത്താനുള്ള സാധ്യതകളെ കുറിച്ച് ധോണിയുടെ ബാല്യകാല പരിശീലകൻ പ്രതികരിച്ചത്. ഐ.പി.എൽ നടക്കാനുള്ള കുറവാണെന്നും ധോണിക്ക് ഇന്ത്യൻ ടീമിൽ എത്താനുള്ള സാധ്യത കുറവായിരിക്കുമെന്നും ബാനർജി പറഞ്ഞു. എന്നാൽ ധോണി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എത്തുമെന്നും അത് ധോണിയുടെ അവസാന മത്സരമായിരിക്കുമെന്നും ബാനർജി പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. 2019 മുതൽ ധോണി കളിച്ചിട്ടില്ലെന്നും എന്നാൽ 538 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ധോണിക്ക് ഇതൊരു പ്രശ്നം അല്ലെന്നും ധോണിക്ക് ഒരുപാട് പരിചയസമ്പത്ത് ഉണ്ടെന്നും ഇന്ത്യൻ ടീമിൽ അവസാനമായി ഒരു അവസരം ലഭിക്കുമെന്നും ബാനർജി പറഞ്ഞു.