സ്റ്റോക്സിന് 47 പന്തിൽ 72, കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ വെച്ച് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു

- Advertisement -

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാല ദിവസം മികച്ച സ്കോർ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വെച്ച് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. ഇന്ന് രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ സ്കോർ ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷടത്തിൽ 398ൽ എത്തിയപ്പോൾ ആണ് ഡിക്ലയർ ചെയ്തത്. 438 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്.

ഇന്ന് സ്റ്റോക്സിന്റെയും സിബ്ലെയുടെയും ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിന് വലിയ സ്കോർ നൽകിയത്. അടിച്ചു കളിച്ച സ്റ്റോക്സ് വെറും 47 പന്തിൽ നിന്ന് 72 റൺസ് എടുത്തു. 7 ഫോറും മൂന്ന് സിക്സറും അടങ്ങിയതായിരുന്നു സ്റ്റോക്സിന്റെ ഇന്നിങ്സ്. 311 പന്തിൽ 133 റൺസ് എടുത്ത സിബ്ലെ പുറത്താകാതെ നിന്നു. ക്യാപ്റ്റർ റൂട്ട് 62 റൺസ് എടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നോർട്ജെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

Advertisement