ഐ.സി.സിയുടെ ദശകത്തിലെ താരമാവാൻ വിരാട് കോഹ്‌ലിയും അശ്വിനും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.സി.സിയുടെ ദശകത്തിലെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ളവരുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയും രവിചന്ദ്ര അശ്വിനും. ഐ.സി.സി ഇന്ന് പുറത്തുവിട്ട പട്ടികയിലാണ് 7 താരങ്ങളുടെ പട്ടികയിലാണ് ഇരു താരങ്ങളും ഇടം പിടിച്ചത്. ഇവരെ കൂടാതെ ഇംഗ്ലണ്ട് താരം ജോ റൂട്ട്, ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലേഴ്‌സ്, ശ്രീലങ്കൻ താരം കുമാർ സംഗക്കാര എന്നിവരാണ് ഐ.സി.സിയുടെ പട്ടികയിൽ ഇടം നേടിയ താരങ്ങൾ.

കൂടാതെ ദശകത്തിലെ മികച്ച ടെസ്റ്റ് താരത്തെ കണ്ടെത്താനുള്ള പട്ടികയും ഐ.സി.സി പുറത്തുവിട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഇംഗ്ലണ്ട് താരം ജോ റൂട്ട്, ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ, ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ, ശ്രീലങ്കൻ താരം രംഗണ ഹെറാത്‌, പാകിസ്ഥാൻ താരം യാസിർ ഷാ എന്നിവരാണ് ഇടം പിടിച്ചത്.

ദശകത്തിലെ ഏകദിന താരത്തെ കണ്ടെത്താനുള്ള പട്ടികയിൽ വിരാട് കോഹ്‌ലി, ലസിത് മലിംഗ, മിച്ചൽ സ്റ്റാർക്ക്, ഡിവില്ലേഴ്‌സ്, രോഹിത് ശർമ്മ, മഹേന്ദ്ര സിംഗ് ധോണി, കുമാർ സംഗക്കാര എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. ഐ.സി.സിയുടെ ദശകത്തിലെ ടി20 താരത്തെ കണ്ടെത്താനുള്ള പട്ടികയിൽ വിരാട് കോഹ്‌ലി, ലസിത് മലിംഗ, റഷീദ് ഖാൻ, ഇമ്രാൻ താഹിർ, ആരോൺ ഫിഞ്ച്, ക്രിസ് ഗെയ്ൽ എന്നിവരും ഉൾപെട്ടിട്ടുണ്ട്. ഐ.സി.സിയുടെ ദശകത്തിലെ താരത്തെ കണ്ടെത്താനുള്ള എല്ലാ പട്ടികയിലും ഇടം നേടിയ ഏക താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ്.