കാലിക്കറ്റ് ഹാഫ് മാരത്തോൺന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ

- Advertisement -

ഐഐഎം കോഴിക്കോടിന്റെ കാലിക്കറ്റ് മാരത്തോൺ 2020 ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നു. ഇന്ന് വൈകിട്ടാണ് കാലിക്കറ്റ് ഹാഫ് മാരത്തോണിന്റെ പ്രചരണാർത്ഥം കൈറ്റ് ഫെസ്റ്റ് നടക്കുക.

2020 ഫെബ്രുവരി 23നാണ് കാലിക്കറ്റ് ബീച്ചിൽ നിന്നും കാലിക്കറ്റ് ഹാഫ് മാരത്തോൺ ആരംഭിക്കുക. ” Pursuit of happiness- healthy body, healthy mind” എന്നതാണ് ഇത്തവണത്തെ‌ മാരത്തോണിന്റെ തീം. 21 കിലോമീറ്റർ “ഹാഫ് മാരത്തോൺ” 10 കിലോമീറ്റർ “മിനി മാരത്തോൺ” 3 കിലോമീറ്റർ “ഡ്രീം റൺ” എന്നിങ്ങനെയുള്ള കാറ്റഗറിയിലാണ് കാലിക്കറ്റ് ഹാഫ് മാരത്തോൺ നടക്കുക.

കാലിക്കറ്റ് ഹാഫ് മാരത്തോൺ റെജിസ്ട്രേഷനായി സന്ദർശിക്കുക

http://www.calicutmarathon.in

Advertisement