സിയെചിന് പകരക്കാരനായി ബ്രസീലിൽ നിന്ന് ഒരു യുവതാരം അയാക്സിലേക്ക്

- Advertisement -

അയാക്സ് വിട്ട് ചെൽസിയിലേക്ക് പോയ അറ്റാക്കിംഗ് മിഡ്ഫീൽഡർ സിയെചിന് പകരക്കാരനെ അയാക്സ് കണ്ടെത്തി. ബ്രസീലിയൻ യുവതാരമായ ആന്റണിയെ ആണ് അയാക്സ് സ്വന്തമാക്കുന്നത്. ബ്രസീലിയൻ ക്ലബായ സാവോ പോളൊയുടെ താരമാണ് 19കാരനായ ആന്റണി. താരത്തിനു വേണ്ടി 25 മില്യണോളം ആകും അയാക്സ് നൽകുക. അയാക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആകും ഇത്.

നേരത്തെ സാവോ പോളോയിൽ നിന്ന് തന്നെ ആയിരുന്നു സ്ട്രൈക്കർ നെരെസിനെ അയാക്സ് സ്വന്തമാക്കിയിരുന്നത്. ഈ വരുന്ന ജൂണിൽ ആകും താരം അയാക്സിന്റെ താരമായി മാറുക. ഒളിമ്പിക് യോഗ്യത നേടിയ ബ്രസീൽ ടീമിലെ പ്രധാന താരമായിരുന്നു ആന്റണി.

Advertisement