അഭിമാനകരം!! ഈജിപ്തിനു പിന്നാലെ ജോർദാനെയും തോൽപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം!

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം അഭിമാനകരമായ ഒരു വിജയം കൂടെ സ്വന്തമാക്കി. ഇന്ന് ജോർദാനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ജോർദാനെ ഇന്ത്യ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഈജിപ്തിനെയും പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ആവേശകരമായ മത്സരത്തിൽ മനീഷ കല്യാൺ ആണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.20220409 024655

ഗോകുലം കേരളയുടെ കൂടെ താരമായ മനീഷ കല്യാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിലാണ് വല കണ്ടെത്തിയത്‌. ഇടതു വിങ്ങിലൂടെ മുന്നേറിയ മനീഷ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ കീപ്പറെ ഞെട്ടിച്ച് ഗോൾ നേടുക ആയിരുന്നു. കഴിഞ്ഞ വർഷം മനീഷ ബ്രസീൽ ടീമിനെതിരെയും ഗോൾ നേടിയിരുന്നു. ഇന്ന് 48ആം മിനുട്ടിൽ ഗോൾ മതിയായി ഇന്ത്യക്ക് വിജയിക്കാൻ.

ജോർദാൻ പര്യടനം പൂർത്തിയാക്കി ഇന്ത്യ ഉടൻ സ്വന്തം രാജ്യത്തിലേക്ക് മടങ്ങും. അതിനു ശേഷം താരങ്ങൾ എല്ലാം ഇന്ത്യൻ വനിതാ ലീഗിനായി അതത് ക്ലബുകളിലേക്കും യാത്രയാകും.

ഏഷ്യൻ ചാമ്പ്യൻസ് ലീഗ്, എവർ ബനേഗയുടെ ഇരട്ടഗോളുകൾക്ക് മുന്നിൽ മുംബൈ സിറ്റി വീണു

ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മുംബൈ സിറ്റിക്ക് പരജായം. സൗദി അറേബ്യൻ ക്ലബായ അൽ ശബാബിനെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. അർജന്റീന താരം എവർ ബനേഗയുടെ ഇരട്ട ഗോളുകൾ ആണ് അൽ ശബാബിന് വിജയത്തിൽ കരുത്തേകിയത്. ആദ്യ പകുതിയിൽ മുംബൈ സിറ്റി 36 മിനുട്ടോളം ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാൽ 36ആം മിനുട്ടിൽ അവർ ഒരു അനാവശ്യ പെനാൾറ്റ്യി വഴങ്ങി.

പെനാൾട്ടി എടുത്ത എവർ ബനേഗ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 68ആം മിനുട്ടിലും എവർ ബനേഗ ഗോൾ നേടിയതോടെ ലീഡ് 2 ആയി. 77ആം മിനുട്ടിൽ അൽ അമ്മാറും ഗോൾ നേടിയതോടെ മുംബൈ സിറ്റി പരാജയം പൂർത്തിയായി. ഇനി മുംബൈ സിറ്റി ഏപ്രിൽ 11ന് ഇറാഖി ക്ലബായ അൽ ഖുവ അൽ ജവിയയെ നേരിടും.

നിഖിൽ പ്രഭു ഒഡീഷയിൽ സ്ഥിര കരാർ ഒപ്പുവെച്ചു

ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ഉള്ള നിഖിൽ പ്രഭുവിന്റെ ഒഡീഷയിലേക്കുള്ള നീക്കം സ്ഥിരമായി. നേരത്തെ ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു നിഖിൽ ഹൈദരബാദ് വിട്ട് ഒഡീഷയിലേക്ക് വന്നത്. ഇപ്പോൾ നിഖിൽ ഒഡീഷയിൽ സ്ഥിര കരാർ തന്നെ ഒപ്പുവെച്ചു. താരം ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ ഒഡീഷക്ക് വേണ്ടി കളിച്ചിരുന്നു.

ഹൈദരബാദ് റിസേർവ്സ് ടീമിലൂടെ ഉയർന്ന് വന്ന താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബ് ഹൈദരബദ് തന്നെ ആയിരുന്നു. മുമ്പ് പൂനെ സിറ്റിയുടെ ഭാഗമായിരുന്നു. 2019ൽ എഫ്‌സി പൂനെ സിറ്റി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് നിഖിൽ പ്രഭു മുംബൈയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ഫിക്സ്ചർ എത്തി, കേരള ബാാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഹൈദരബാദിന് എതിരെ

ഏപ്രിൽ 15 മുതൽ ഗോവയിൽ വെച്ച് നടക്കുന്ന ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ ഫിക്സ്ചർ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഏപ്രിൽ 16ന് ഹൈദരാബാദ് എഫ് സിക്ക് എതിരെയാകും. ഏപ്രിൽ 15ന് ചെന്നൈയിനും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തോടെയാകും ലീഗ് ആരംഭിക്കുന്നത്.

ടൂർണമെന്റ് മെയ് 20 വരെ നീണ്ടു നിൽക്കും. സൗത്ത് ഗോവയിൽ രണ്ട് വേദികളിൽ ആകും മത്സരം നടക്കുന്നത്. ഏഴ് ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ടീമുകൾ ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കും. ഒപ്പം റിലയൻസ് യങ് ചാമ്പ്യൻസും കളിക്കും. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാൻ ആകും.

മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ്, ഒഡീഷ എന്നീ ക്ലബുകൾ പങ്കെടുക്കില്ല. ൽ. ഒരോ ടീമും ലീഗ് ഘട്ടത്തിൽ എഴു മത്സരങ്ങൾ കളിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചർ;

April 16 – Kerala Blasters vs Hyderabad
April 20 – Kerala Blasters vs Mumbai City
April 23 – Kerala Blasters vs Chennaiyin
April 27 – Kerala Blasters vs Jamshedpur
May 4 – Kerala Blastets vs FC Goa
May 8 – Kerala Blasters vs Young Champions
May 12 – Kerala Blasters vs Bengaluru FC

ലീഗിലെ മൊത്തം ഫിക്സ്ചർ;

ഐ എസ് എൽ ഷീൽഡ് വിജയിക്കുകയാണ് ലക്ഷ്യം എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിയിലെ ലക്ഷ്യം ഐ എസ് എൽ ഷീൽഡ് നേടൽ ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആണ് സ്കിങ്കിസ് ഐ എസ് എൽ ഷീൽഡിനെ കുറിച്ച് പറഞ്ഞത്. ഐ എസ് എൽ ഷീൽഡ് ക്ലബിന്റെ സ്വപ്നമാണ് എന്ന് സ്കിങ്കിസ് പറഞ്ഞു. ഐ എസ് എൽ ഷീൽഡ് നേടണം എന്ന ആഗ്രഹം ഉള്ളത് എന്ത് കൊണ്ടെന്ന് വെച്ചാൽ അത് ക്ലബിനെ രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യയിൽ കളിക്കാനുള്ള അവസരം നൽകും. അതാണ് ഷീൽഡ് ആഗ്രഹിക്കുന്നത് എന്ന് സ്കിങ്കിസ് പറഞ്ഞു.

ഭാവിയിൽ അത് നേടാൻ ഞങ്ങൾക്ക് ആകും എന്ന് തന്നെ വിശ്വസിക്കുന്നു. സ്കിങ്കിസ് പറഞ്ഞു. ഈ സീസണിൽ ഫൈനലിൽ എത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സീസണിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആകും എന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകും എന്നും സ്കിങ്കിസ് പറഞ്ഞു.

ഗോള്‍ഡന്‍ ത്രെഡ്‌സിന് ചരിത്ര ഫൈനല്‍

19ാം മിനുറ്റില്‍ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഒത്തറേസി നേടിയ ഗോളാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ഗോള്‍ഡന്‍ ത്രെഡ്‌സിന് കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തത്. പന്തില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ സാറ്റിനായില്ല. ഗോള്‍ഡന്‍ ത്രെഡ്‌സ് ഗോളി സി.എം മനോബിന്റെ മികച്ച പ്രകടനവും സാറ്റിന്റ തോല്‍വിക്ക് വഴിയൊരുക്കി. സാറ്റിന്റെ കാമറൂണ്‍ താരം ഹെര്‍മന്‍ കളിയിലെ താരമായി. കനത്ത മഴക്കൊപ്പമായിരുന്നു താരങ്ങള്‍ രണ്ടാം പകുതി മുഴുവന്‍ കളിച്ചത്. മൈതാന പരിചയം മുതലെടുത്ത് കളിതുടക്കത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് മുന്നേറി. ഇസ്ഹാഖ് നുഹുവിന്റെ രണ്ടു ശ്രമങ്ങളും ഗോളിയെ പരീക്ഷിക്കാന്‍ മതിയായില്ല. സാറ്റിന് ലഭിച്ച ഒരുതുറന്ന അവസരം ഗോളിയും പ്രതിരോധവും കോര്‍ണറിന് വഴങ്ങി തടഞ്ഞിട്ടു. തുടര്‍ച്ചയായ രണ്ടുകോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുന്നിലെത്താന്‍ സാറ്റിനായില്ല. അവര്‍ പതിയെ പന്തില്‍ താളം കണ്ടെത്തി. കളി ത്രെഡ്‌സിന്റെ പകുതിയിലേക്ക് മാറി. പക്ഷേ സാറ്റിന്റെ മുന്നേറ്റത്തിന് മൂര്‍ച്ച കുറവായിരുന്നു. ഗോള്‍ഡന്‍ ത്രെഡ്‌സ് ലോങ്‌ബോളുകള്‍ പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ത്രെഡ്‌സ് തിരൂരിന്റെ പ്രതിരോധക്കോട്ട പൊളിച്ചു മുന്നേറി. മൈതാനമധ്യത്തില്‍ നിന്ന് ഇടതുവിങിലേക്കെത്തിയ പന്ത് ഹരിശങ്കര്‍ ബോക്‌സിലേക്ക് ക്രോസ്് ചെയ്തു. പോസ്റ്റിന്റെ ഇടതുഭാഗത്ത് തൊട്ടുമുന്നിലാായി നിന്ന ഇസ്ഹാഖ് നുഹു കടുത്ത പ്രതിരോധത്തിനിടയില്‍ നിന്ന് ഷോട്ടുതിര്‍ത്തു. പ്രതിരോധത്തില്‍ തട്ടിയ പന്ത് ഒത്തറാസിയിലേക്ക്. ഐവറിതാരത്തിന്റെ ബൈസിക്കിള്‍ കിക്ക് ഗോളിക്ക് ഒരു അവസരവും നല്‍കാതെ വലയില്‍, 1-0.

ഗോള്‍വീണതോടെ ലീഗില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വഴങ്ങിയ റെക്കോഡുമായെത്തിയ സാറ്റ് പ്രതിരോധം സമ്മര്‍ദത്തിലായി. ഇരുടീമുകളുടെയും ഓരോ നീക്കം നേരിയ വ്യത്യാസത്തില്‍ വലയ്ക്ക് പുറത്തായി. സാറ്റ് തിരിച്ചടിക്ക് കോപ്പുകൂട്ടി. ത്രെഡ്‌സ് പ്രതിരോധവും ഗോളിയും പലതവണ പരീക്ഷിക്കപ്പെട്ടു. അഞ്ചിലേറെ ഷോട്ടുകള്‍ വല ലക്ഷ്യമാക്കി വന്നു. ഗോളി മനോബിന്റെ അസാമാന്യ പ്രകടനം ത്രെഡ്‌സിന് തുണയായി. ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്പായിരുന്നു സാറ്റിന്റെ സുവര്‍ണാവസരം. ഗോളി മുന്നില്‍ കയറിയതോടെ തുറന്ന അവസരം സൃഷ്ടിക്കപ്പെട്ടിട്ടും പന്ത് വലയിലെത്തിക്കാന്‍ മുഹമ്മദ് നിഷാമിനായില്ല. ഗോള്‍ഡന്റെ മുന്നേറ്റത്തോടെ കളി ആദ്യപകുതിക്ക് പിരിഞ്ഞു.

മഴനിറഞ്ഞ രണ്ടാം പകുതിയില്‍ ത്രെഡ്‌സിനൊപ്പമെത്താന്‍ സാറ്റിന്റെ നിരന്തര ശ്രമം. അധികനേരവും പന്ത് സാറ്റിന്റെ കസ്റ്റഡിയിലായി. ഗോള്‍ഡന്റെ ഗോളിയും പ്രതിരോധവും ഉറച്ചുനിന്നു. ഇടയ്ക്ക് ത്രെഡ്‌സ് ചില പ്രത്യാക്രമണങ്ങള്‍ നടത്തി. മികച്ച രണ്ടു നീക്കങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടുപോയി. മറുഭാഗത്ത് സാറ്റിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ മനോബിനും തടഞ്ഞിട്ടു. സ്‌കോര്‍ ഉയര്‍ത്താന്‍ ത്രെഡ്‌സും, മത്സരം അധിക നേരത്തേക്ക് നീട്ടാന്‍ സാറ്റും അവസാന മിനിറ്റുകളിലും ശ്രമം നടത്തിയെങ്കിലും അവസാന ചിരി ത്രെഡ്‌സിന്റേതായി.

ഫുള്‍ചാര്‍ജുമായി കെ എസ് ഇ ബി

കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയോട് തോറ്റ് റണ്ണറപ്പായ കെഎസ്ഇബി, തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്.
കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ എം വിഘ്നേഷും (15) നിജോ ഗില്‍ബര്‍ട്ടും (79) കെഎസ്ഇബിയുടെ ഗോളുകള്‍ നേടി. മുപ്പതാം മിനിറ്റിലെ പി.അജീഷിന്റെ സെല്‍ഫ് ഗോളില്‍ ബാസ്‌കോ ആശ്വാസം കണ്ടു. ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് കെഎസ്ഇബിയും ബാസ്‌കോയും സെമിയില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞവട്ടം ഷൂട്ടൗട്ടിലായിരുന്നു കെഎസ്ഇബിയുടെ ജയം.

ലീഗില്‍ തോല്‍വിയറിയാതെ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ബാസ്‌കോ എത്തിയത്. കെഎസ്ഇബിയാകട്ടെ ഗ്രൂപ്പ് ബി റണ്ണേഴ്സപ്പുമായി. ബാസ്‌കോയുടെ മുന്നേറ്റങ്ങളോയൊണ് മത്സരം തുടങ്ങിയത്. ഇടതുമൂലയില്‍ പി.എന്‍ നൗഫലിനെ കേന്ദ്രീകരിച്ചായിരുന്നു ബാസ്‌കോയുടെ ആക്രമണങ്ങള്‍. കാമറൂണ്‍ മുന്നേറ്റക്കാരന്‍ എസോംബെ അബിയാവുവും കൂട്ടിനുണ്ടായി. 15ാം മിനിറ്റില്‍ ഗളിഗതിക്ക് എതിരെയാണ് കെഎസ്ഇബിയുടെ ഗോള്‍ പിറന്നത്. മിന്നല്‍ പ്രത്യാക്രമണം ബാസ്‌കോ പ്രതിരോധത്തെ തളര്‍ത്തി. മൈതാനമധ്യത്തുനിന്ന് ബാസ്‌കോ ക്യാപ്റ്റന്‍ ടി.സി ഫഹദില്‍നിന്നും പന്ത് കെഎസ്ഇബി താരം ജിനേഷ് ഡൊമിനിക് റാഞ്ചി. പന്ത് വിഘ്നേഷിലേക്ക്. മധ്യനിരക്കാരന്‍ കുതിച്ചു. മൂന്ന് ബാസ്‌കോ പ്രതിരോധക്കാരെ വെട്ടിച്ചുള്ള വലംകാലടി വലകയറി.

30ാം മിനിറ്റില്‍ ബാസ്‌കോയുടെ മറുപടിയെത്തി. കെഎസ്ഇബി ഗോള്‍കീപ്പര്‍ എസ്.ഹജ്മലിന്റെ പിഴവ് ഗോളില്‍ കലാശിച്ചു. പി.നാസര്‍ തൊടുത്ത കോര്‍ണര്‍ തട്ടിയകറ്റാന്‍ ഹജ്മല്‍ ശ്രമിച്ചു.എന്നാല്‍ പന്ത് പോസ്റ്റിനുള്ളില്‍ തന്നെയായിരുന്നു. അജീഷ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അജീഷിന്റെ തലയില്‍ തട്ടിയാണ് പന്ത് വീണത്. രണ്ടാംപകുതിയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. പ്രതിരോധം കനപ്പിച്ച് ഇരുടീമുകളും അണിനിരന്നതോടെ കളി തുടര്‍ന്നു. നിശ്ചിതസമയത്തിലേക്ക് അടുക്കവേ കെഎസ്ഇബിയും ബാസ്‌കോയും ശൈലിമാറ്റി. മുന്നിലെത്താന്‍ സര്‍വതും മറന്ന് ആക്രമിച്ചുകളിച്ചു. 79ാം മിനിറ്റില്‍ കെഎസ്ഇബി വിജയഗോള്‍ കുറിച്ചു. ബാസ്‌കോ ബോക്സില്‍ അവര്‍ നടത്തിയ നീക്കത്തിനിടെ ജിപ്സണ്‍ ജസ്റ്റസിന്റെ കൈയ്യില്‍ പന്തുതട്ടി. ഹാന്‍ഡ്ബോളിന് പെനല്‍റ്റി അനുവദിക്കാന്‍ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കിക്കെടുത്തത നിജോ ഗില്‍ബര്‍ട്ടിന് തെറ്റിയില്ല. 2017ലെ ചാമ്പ്യന്‍മാരായ കെഎസ്ഇബി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

ബാസ്കോയും സാറ്റും വീണു!! കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും കേരള പ്രീമിയർ ലീഗ് ഫൈനലിൽ

കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനലിൽ ബാസ്കോ ഒതുക്കുങ്ങലിനെ പരാജയപ്പെടുത്തി കൊണ്ട് കെ എസ് ഇബിയും സാറ്റ് തിരൂരിനെ തോൽപ്പിച്ച് കൊണ്ട് ഗോൾഡൻ ത്രഡ്സും ഫൈനലിലേക്ക് മുന്നേറി.

ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്വ് എസ് ഇ ബി ബാസ്കോയെ തോൽപ്പിച്ചത്. കഴിഞ്ഞ സീസൺ സെമി ഫൈനലിലും കെ എസ് ഇ ബി ആയിരുന്നു ബാസ്കോയെ തോൽപ്പിച്ചത്‌. 15ആം മിനുട്ടിൽ വിഗ്നേഷിന്റെ ഒരു ഗംഭീര സ്ട്രൈക്കാണ് കെ എസ് ഇ ബിക്ക് ലീഡ് നൽകിയത്. ഇതിന് മറുപടി നൽകാൻ ശ്രമിച്ച ബാസ്കോയ്ക്ക് 30ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ സമനില കിട്ടി. കെ എസ് ഇ ബിയുടെ ഗോൾ കീപ്പറും ഡിഫൻസും വരുത്തിയ പിഴവാണ് അവിടെ ഗോളായി മാറിയത്.

രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ ഒരു പെനാൾട്ടി കെ എസ് ഇ ബിക്ക് രക്ഷയായി. ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി നിജോ ഗിൽബേർട്ട് ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് കെ എസ് ബിയുടെ ലീഡും വിജയവും ഉറപ്പിച്ചു.

എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ ഗോൾഡൻ ത്രഡ്സ് എക ഗോളിനാണ് സാറ്റ് തിരൂരിനെ തോൽപ്പിച്ചത്. 19ആം മിനുട്ടിൽ ഒരു ബൈസൈക്കിൽ കിക്കിലൂടെ ആയിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയ ഗോൾ വന്നത്. പെനാൾട്ടി ബോക്സിൽ ഇസഹാകിന്റെ മാന്ത്രിക ചുവടുകൾക്ക് ശേഷം പന്ത് ഒരു ആക്രൊബാറ്റിക്ക് എഫേർടിലൂടെ ക്വറ്റാര സി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് സാറ്റ് തിരൂരിന് മറുപടി ഉണ്ടായില്ല. സാറ്റ് ഒരിക്കൽ കൂടെ സെമി ഫൈനലിൽ നിരാശയേറ്റി വാങ്ങി മടങ്ങുന്നതാണ് കെ പി എല്ലിൽ കാണാൻ ആയത്.

ഇനി ഞായറാഴ്ച കോഴിക്കോട് വെച്ച് ഫൈനലിൽ കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും കിരീടത്തിനായി പോരാടും.

കേരള ഫുട്ബോളിന്റെ പ്രതീക്ഷകളായ നാല് യുവതാരങ്ങളുമായി ഹൈദരബാദ് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലേക്ക്

ഇന്ന് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള സ്ക്വാഡ് ഹൈദരാബാദ് എഫ് സി പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകും. മലയാളി പരിശീലകനായ ഷമീൽ ചെമ്പകത്ത് നയിക്കുന്ന ടീമിൽ നാല് മലയാളി ഭാവി പ്രതീക്ഷകൾ ആണുള്ളത്.

റബീഹ് ഉൾപ്പെടെ നാലു മലയാളി താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. ഡിഫൻഡർ ആയ മുഹമ്മദ് റാഫി, മധ്യനിര താരം അഭിജിത്ത് പി എ, ഫോർവേഡ് ജോസഫ് സണ്ണി എന്നിവരാണ് മലയാളി താരങ്ങൾ.

Rabeeh

2021 മുതൽ റബീഹ് ഹൈദരബാദിനൊപ്പം ഉണ്ട്. കഴിഞ്ഞ ഐ എസ് എല്ലിൽ സീനിയർ സ്ക്വാഡിന്റെ ഭാഗമാകാനും റബീഹിനായിരുന്നു. 2013 ൽ മലപ്പുറത്തെ എം‌എസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിലൂടെയാണ് റബീഹ് തന്റെ കരിയർ ആരംഭിച്ചത്. എം എസ് പിക്ക് വേണ്ടി AIFF യൂത്ത് ലീഗുകളിൽ റബീഹ് കളിച്ചിട്ടുണ്ട്. 2020-21 സീസണിൽ മലപ്പുറത്തെ ലൂക്ക എസ്‌സിക്കൊപ്പം ചെലവഴിച്ച അദ്ദേഹം കേരള പ്രീമിയർ ലീഗിൽ ലുകയുടെ നല്ല പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിച്ചു.

ഫുൾ ബാക്ക് ആയി പ്രവർത്തിക്കാൻ കഴിയുന്ന ഒരു വെർസറ്റൈൽ വിംഗർ ആണ് റബീഹ്. തുടക്കത്തിൽ ഹൈദരാബാദിന്റെ റിസേർവ്സ് ടീമിനൊപ്പം ആയിരുന്നു റബീഹ് കളിച്ചത്. കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ നന്നായി തിളങ്ങാൻ റബീഹിനായിരുന്നു. ആ മികവാണ് സീനിയർ ടീമിൽ എത്തിച്ചത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനൊപ്പം റബീഹ് ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കളിച്ചിട്ടുണ്ട്.

Joseph Sunny

അഭിജിതും ജോസഫും തൃശ്ശൂർ അരിബ യുണൈറ്റഡ് എഫ് സിയുടെ താരങ്ങൾ ആയിരുന്നു. അഭിജിത്ത് കേരളത്തെ ജൂനിയർ തലങ്ങളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. എഫ് സി കേരളയുടെയും ഭാഗമായിരുന്നു താരം. ജോസഫ് സണ്ണിയും എഫ് സി കേരളയുടെ ഭാഗമായിട്ടുണ്ട്. ജോസഫ് സണ്ണിയും അഭിജിത്തും സ്കൂൾ തലം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവരാണ്.

Abijith

മുഹമ്മദ് റാഫി മുമ്പ് ഗോകുലം കേരളയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ബെംഗളൂരുവിന്റെ റിസേർവ്സിന്റെ ഭാഗവുമായിട്ടുണ്ട്. 2016ൽ ആയിരുന്നു ബെംഗളൂരു എഫ് സി അണ്ടർ 16 ടീമിനൊപ്പം ചേർന്നത്. 2019വരെ അവിടെ താരം ഉണ്ടായിരുന്നു. ബെംഗളൂരുവിനൊപ്പം സൂപ്പർ ഡിവിഷനും നേടിയിട്ടുണ്ട്.

Muhammed Rafi

സാഫ് അണ്ടർ 18 ടീമിൽ ഇന്ത്യൻ ടീമിനെയും മുഹമ്മദ് റാഫി പ്രതിനിധീകരിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്. റാഫി നേരത്തെ ഡ്യൂറണ്ട് കപ്പിലും ആസാമിൽ നടന്ന ഗോൾഡ് കപ്പിലും ഹൈദരബാദിനായി കളിച്ചിട്ടുണ്ട്. 20കാരനായ താരം കഴിഞ്ഞ കെ പി എല്ലിൽ എം എ കോളേജിനായും ബൂട്ട് കെട്ടിയിരുന്നു. ഈ നാലു പേരും പരിശീലകൻ ഷമീൽ ചെമ്പകത്തിന് കീഴിൽ വലിയ ഉയരങ്ങളിലേക്ക് എത്തും എന്ന് തന്നെയാണ് മലയാളി ഫുട്ബോൾ പ്രേമികൾ സ്വപ്നം കാണുന്നത്.

മലയാളി സാന്നിദ്ധ്യമായി ഫിസിയോ വിനു കെ വർഗീസും ടീം മാനേജർ നിധിൻ മോഹനും ഹൈദരാബാദ് ടീമിനൊപ്പം ഉണ്ട്. നിധിൻ നിലമ്പൂർ സ്വദേശിയാണ്‌. വിനു തൃശ്ശൂർ സ്വദേശിയുമാണ്.

ഡെവലപ്മെന്റ് ലീഗിനായുള്ള ഹൈദരബാദ് ടീം പ്രഖ്യാപിച്ചു, മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് നയിക്കും

ഏപ്രിൽ 15ന് ഗോവയിൽ ആരംഭിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിനായുള്ള 24 അംഗ ടീമിനെ ഹൈദരാബാദ് എഫ്‌സി പ്രഖ്യാപിച്ചു. സൗത്ത് ഗോവയിലെ രണ്ട് വേദികളിലായി നടക്കുന്ന 8 ടീമുകളുടെ ടൂർണമെന്റിൽ ഹൈദരാബാദ് ഉൾപ്പെടെ ആറ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും ഒപ്പം റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് ടീമും കളിക്കുന്നുണ്ട്.ൽ

മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് ആകും ഹൈദരബാദിനെ പരിശീലിപ്പിക്കുക. മുമ്പ് ഡുറാൻഡ് കപ്പിലും ഷമീൽ ചെമ്പകത്ത് ആയിരുന്നു ഹൈദരബാദിനെ പരിശീലിപ്പിച്ചിരുന്നത്‌‌. മലയാളി താരം റബീഹ് ടീമിനൊപ്പം ഉണ്ട്. റബീഹിനെ കൂടാതെ ലാൽബിയാഖ്‌ലുവ ജോങ്‌ടെ, അമൃത്‌പാൽ സിംഗ്, മാർക്ക് സോതൻപുയ എന്നിങ്ങനെ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്ന താരങ്ങളും സ്ക്വാഡിൽ ഉണ്ട്.

Squad

Goalkeepers: Lalbiakhlua Jongte, Aman Kumar Sahani, Abhinav Mulagada

Defenders: Amritpal Singh, Muhammed Rafi, Muhammad Safique Ahmed, Dipu Halder, Paogoumang Singson, Deep Samanta, Jeremy Zohminghlua.

Midfielders: Abdul Rabeeh, Mark Zothanpuia, Lalchungnunga Chhangte, R Swapana Jeevan RT, Koustav Dutta, Crespo Vanlalhriatpuia, Suhit Chhetry, Amosa Lalnundanga, Bishnu Bordoloi, Abijith PA

Forwards: Ishan Dey, Arun Kabrabam, Joseph Sunny, Rohlupuia

Staff: Shameel Chembakath (Head Coach), Thangboi Singto (Technical Director – Youth), Joel Prabhakar (GK Coach), Vinu Varghese (Physio), Damodar Chowdhary (Analyst), Nithin Mohan (Manager), Prashant Naidu (Kit Manager) Sanjay Kumar (Masseur)

ഡ്യൂറണ്ട് കപ്പ് ഇത്തവണ ഓഗസ്റ്റിൽ, 11 ഐ എസ് എൽ ടീമുകളും പങ്കെടുക്കും

131ആമത് ഡ്യൂറണ്ട് കപ്പ് ഈ വർഷം ഓഗസ്റ്റിൽ നടക്കും. പ്രീസീസണിലെ ആദ്യ ടൂർണമെന്റായാകും ഡ്യൂറണ്ട് കപ്പ് നടക്കുക. കൊൽക്കത്ത തന്നെയാകും ഇത്തവണയും ഡ്യൂറണ്ട് കപ്പിന് വേദിയാവുക. 20 ടീമുകൾ ഇത്തവണ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കും. 11 ഐ എസ് എൽ ക്ലബുകളും ആദ്യമായി ഡ്യൂറണ്ട് കപ്പിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ എഡിഷന് ഉണ്ടാകും. കഴിഞ്ഞ തവണ ആറ് ഐ എസ് എൽ ക്ലബുകൾ മാത്പങ്കെടുത്തിരുന്നുള്ളൂ.

കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഗോകുലം കേരളയും ഡ്യൂറണ്ട് കപ്പിൽ ഉണ്ടാകും. മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം ഉയർത്തിയിട്ടുള്ള ടീമാണ് ഗോകുലം. നാല് ആർമി ടീമുകളും ടൂർണമെന്റിൽ ഉണ്ടാകും. ഇത്തവണ ബയോ ബബിളിൾ ഇല്ലാതെയാകും ടൂർണമെന്റ് നടക്കുക. കഴിഞ്ഞ ടൂർണമെന്റിൽ എഫ് സി ഗോവ ആയിരുന്നു കിരീടം നേടിയത്.

പികെയുടെ പരിക്ക് സാരമുള്ളതല്ല എന്ന് സാവി

ഇന്നലെ ഫ്രാങ്ക്ഫർടിന് എതിരായ യൂറോപ്പ ലീഗ് മത്സരത്തിന് ഇടയിൽ ബാഴ്സലോണയുടെ സെന്റർ ബാക്കായ ജെറാദ് പികെ പരിക്കേറ്റ് പുറത്ത് പോയിരുന്നു. പികെയുടെ പരിക്ക് ആശങ്ക ഉണ്ടാക്കി എങ്കിലും താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് മത്സര ശേഷം പരിശീലകൻ സാവി പറഞ്ഞു. പികെയ്ക്ക് അവസാന ദിവസങ്ങളിൽ വേദന അനുഭവപ്പെട്ടിരുന്നു. അതിന്റെ തുടർച്ച മാത്രമാണിത്. പരിക്ക് സാരമുള്ളതാണെന്ന് താൻ കരുതുന്നില്ല. കൂടുതൽ പരിശോധനക്ക് ശേഷം ബാക്കി പറയാം എന്നും സാവി പറഞ്ഞു.

പികെയെ അടുത്ത കാലത്തായി അലട്ടിയിരുന്ന ഗ്രോയിൻ ഇഞ്ച്വറി ആണ് വീണ്ടും വന്നത് എന്ന് വേണം അനുമാനിക്കാൻ. അടുത്ത ആഴ്ചയോടെ പികെ വീണ്ടും കളത്തിൽ മടങ്ങിയെത്തിയേക്കും. ഇന്നലെ ഫ്രാങ്ക്ഫർടിന് എതിരെ ബാഴ്സലോണ 1-1ന്റെ സമനില വഴങ്ങിയിരുന്നു

Exit mobile version