“എമ്പപ്പെ പണം കണ്ടല്ല പി എസ് ജിയിൽ നിന്നത്

കിലിയൻ എമ്പപ്പെ പി എസ് ജിയിൽ തുടരാനുള്ള കാരണം പണം അല്ല എന്ന് പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖലീഫി. പി എസ് ജിയിൽ ലോകത്ത് ഒരു ഫുട്ബോളിനും കിട്ടാത്ത അത്ര വലിയ കരാർ ആണ് എമ്പപ്പെ ഒപ്പുവെച്ചിരിക്കുന്നത്. എന്നിട്ടും പണം അല്ല കാര്യം എന്ന് പി എസ് ജി പ്രസിഡന്റ് പറയുന്നു. പണം അല്ല എമ്പപ്പെക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങളെക്കാൾ പണം നൽകാൻ തയ്യാറായവർ സ്പെയിനിൽ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.

പി എസ് ജിയുടെ സ്പോർടിങ് പ്രൊജക്ട് കണ്ടാണ് എമ്പപ്പെ ഇവിടെ പുതിയ കരാർ ഒപ്പുവെച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ലാലിഗ പ്രസിഡന്റ് തെബാസിന് പേടിയാണ് എന്നും ലാലിഗയെക്കാൾ മികച്ച ലീഗായി ഫ്രഞ്ച് ലീഗ് മാറുന്നത് ഓർത്ത് ആശങ്ക ആണെന്നും നാസർ പറഞ്ഞു. അവസാന കുറച്ച് വർഷങ്ങളായി ലാലിഗയ്ക്ക് അത്ര നല്ല കാലമല്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡോർട്മുണ്ട് ഒരു വലിയ സൈനിംഗ് കൂടെ നടത്തി

ബൊറൂസിയ ഡോർട്മുണ്ട് ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. മധ്യനിര താരം സാലിഹ് ഒഷ്ജാൻ ആണ് ഡോർട്മുണ്ടിലേക്ക് എത്തിയിരിക്കുന്നത്. 24കാരനായ താരം എഫ് സി കൊളോണിൽ നിന്നാണ് ഡോർട്മുണ്ടിലേക്ക് എത്തുന്നത്‌. താരം 2026വരെയുള്ള കരാർ ഒപ്പുവെച്ചു. കൊളോൻ ക്ലബിന് 5 മില്യൺ യൂറോയോളം ലഭിക്കും.
20220523 190227
നിക്ലസ് സ്യൂൾ, കരിം അദെയെമി, നികോ ഷോൾട്ടർബക്ക് എന്നീ മൂന്ന് സൈനിംഗുകളും ഇതിനകം തന്നെ ഡോർട്മുണ്ട് പൂർത്തിയാക്കിയിരുന്നു.

ഡോർട്മുണ്ടിനെ മുന്നോട്ട് നയിക്കാ‌ൻ എഡിൻ ടെർസിച് എത്തി

മാർക്കോ റോസിനെ പുറത്താക്കിയ ഡോർട്മുണ്ട് പുതിയ പരിശീലകനായി എഡിൻ ടെർസികിനെ എത്തിച്ചു. ഒരു സീസൺ മുമ്പ് ഡോർട്മുണ്ടിന്റെ താൽക്കാലിക പരിശീലകനായി ചുമതല വഹിച്ചപ്പോൾ ടെർസിച് ക്ലബിനെ നല്ല ഫുട്ബോൾ കളിപ്പിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഡി എഫ് ബി പൊകാൽ കിരീടവും നേടിക്കൊടുത്തിരുന്നു.

ടെർസിച് മുൻ ഡോർട്മുണ്ട് കോച് ഫവ്രെയുടെ സഹ പരിശീലകൻ ആയിരുന്നു. 39കാരനായ ടെർസിചിനു കീഴിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് ഡോർട്മുണ്ട് ആരാധകർക്കും ഉള്ളത്. 2025വരെയുള്ള കരാർ ടെർസിച് ഒപ്പുവെച്ചു.

46ആമത് ജൂനിയർ ഫുട്ബോൾ, കണ്ണൂർ പാലക്കാടിനെ വീഴ്ത്തി

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കണ്ണൂരിന് വിജയത്തോടെ തുടക്കം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാലക്കാടിനെ ആണ് കണ്ണൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു വിജയം. 23ആം മിനുട്ടിൽ കിരൺ കണ്ണൂരിന് ലീഡ് നൽകി. 2 മിനുട്ടിനകം അബ്ദുള്ളയിലൂടെ പാലക്കാട് സമനില നേടി. സിനാൻ നേടിയ 85ആം മിനുട്ടിലെ ഗോളാണ് കണ്ണൂരിന് ജയം നൽകിയത്.

ലെവൻഡോസ്കിയെ സംബന്ധിച്ചിടത്തോളം ബയേൺ ചരിത്രമായി

ലെവൻഡോസ്കി ബയേൺ എന്തായാലും വിടും എന്ന് ആവർത്തിച്ച് ലെവൻഡൊസ്കിയുടെ ഏജന്റ്. ലെവൻഡോസ്കി ഈ വേനൽക്കാലത്ത് തന്നെ എഫ്‌സി ബയേൺ വിടാൻ അവൻ ആഗ്രഹിക്കുന്നു എന്ന് ഏജന്റ് സഹവി പറഞ്ഞു.

ബാഴ്‌സലോണ 33 കാരനായ താരത്തെ സൈൻ ചെയ്യാൻ 32 മില്യൺ യൂറോ ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബയേണിന് ലെവൻഡോസ്കിയെ മറ്റൊരു വർഷത്തേക്ക് കൂടെ നിലനിർത്താൻ കഴിയും. അദ്ദേഹത്തിന് 2023 വരെ ഒരു കരാറുണ്ട്, പക്ഷേ ഞാൻ അത് അവർക്ക് നല്ലതായിരിക്കില്ല. ലെവൻഡോസ്കി ഏജന്യ് പറഞ്ഞു.

റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് എഫ്‌സി ബയേൺ ചരിത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഹാരി മഗ്വയർ അടുത്ത സീസണിലെ ക്യാപ്റ്റൻ ആയേക്കില്ല എന്ന സൂചന നൽകി ടെൻ ഹാഗ്

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ ആദ്യ പത്ര സമ്മേളനം നടത്തിയ ടെൻ ഹാഗിനോട് അടുത്ത സീസണിലും ഹാരി മഗ്വയർ തന്നെ ക്യാപ്റ്റൻ ആയി തുടരുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. ഹാരി മഗ്വയറിനെ മാറ്റും എന്ന് പറഞ്ഞില്ല എങ്കിലും അടുത്ത സീസൺ പുതിയ സീസൺ ആണെന്നും അത് വ്യത്യസ്ത സീസൺ ആണെന്നും ടെൻ ഹാഗ് മാധ്യമങ്ങളോട് മറുപടി പറഞ്ഞു. ഇത് അടുത്ത സീസണിൽ മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റും എന്ന സൂചനയാണ് നൽകുന്നത്.

എന്നാൽ മഗ്വയർ നല്ല കളിക്കാരൻ ആണെന്നും അദ്ദേഹം ക്ലബിന് നൽകിയ സംഭാവനകൾ മികച്ച ആണെന്നും ടെൻ ഹാഗ് പറയുകയുണ്ടായി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം ക്യാപ്റ്റനായാണ് ഹാരി മഗ്വയറിനെ ആരാധകർ കണക്കാക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ അത്ര ദയനീയ പ്രകടനം ആണ് മഗ്വയർ നടത്തിയത്.

ഫ്രഞ്ച് ഓപ്പൺ, നവോനി ഒസാക ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്‌. ദയനീയ പ്രകടനം കാഴ്ചവെച്ച ഒസാകയെ അമേരിക്കയുടെ അമൻഡ അനിസിമോവ ആണ് പരാജയപ്പെടുത്തിയത്‌. 7-5, 6-4 എന്നായിരുന്നു സ്കോർ. എട്ട് ഡബിൾ ഫോൾട്ടും 29 അൺഫോഴ്സ് എററുമാണ് ഒസാകയുടെ ബാറ്റിൽ നിന്ന് ഇന്ന് വന്നത്. മുൻ ലോക ഒന്നാം നമ്പറും നാല് തവണ മേജർ ജേതാവുമായിട്ടുള്ള താരമാണ്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ താരം കളിച്ചിരുന്നില്ല.

ഫ്രഞ്ച് ഓപ്പൺ, ഇഗ സ്വിറ്റെക് അനായാസം രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൽ ഇഗ സ്വിറ്റെക് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ ഉക്രേനിയൻ യോഗ്യതാ താരം ലെസിയ സുറെങ്കോയെ 6-2, 6-0 എന്ന സ്‌കോറിന് ആണ് സ്വിറ്റെക് തോൽപ്പിച്ചത്. ഇന്ന് 54 മിനുട്ട് മാത്രമെ സ്വിറ്റെകിന് ജയിക്കാൻ ആവശ്യമായി വന്നുള്ളൂ. സ്വിറ്റെകിന്റെ തുടർച്ചയായ 29ആം വിജയമായിരുന്നു ഇത്. ലോക ഒന്നാം നമ്പർ താരം സ്വിറ്റെക്ക് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ആണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2020-ലെ ചാമ്പ്യനായ സ്വിറ്റെക് ഇനി അടുത്ത മത്സരത്തുൽ ഉക്രെയ്‌നിന്റെ ദയാന യാസ്‌ട്രെംസ്കയെയോ അമേരിക്കൻ താറ്റം അലിസൺ റിസ്‌കെയെയോ ആകും നേരിടുക.

വൻ സൈനിംഗ്, ബൗബകർ കമാര ആസ്റ്റൺ വില്ലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല യുവതാരമായ ബൗബകർ കമാരയെ സ്വന്തമാക്കി. 22കാരനായ മാഴ്സെയുടെ താരം ബൗബകർ കമാര ആസ്റ്റൺ വില്ലയിൽ കരാർ ഒപ്പുവെച്ചു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനവും വന്നു‌. അഞ്ചു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. സ്റ്റീവൻ ജെറാഡിന്റെ സാന്നിദ്ധ്യമാണ് കമാരയെ ആസ്റ്റൺ വില്ലയിൽ എത്തിക്കുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡർ ആയ കമാര 2005 മുതൽ മാഴ്സക്ക് ഒപ്പം ഉണ്ട്. 2016ൽ തന്റെ 16ആം വയസ്സിൽ കമാര മാഴ്സക്കായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ഫ്രാൻസിന്റെ വിവിധ യുവ ടീമുകളെ കമാര പ്രതിനിധീകരിച്ചിട്ടുണ്ട്.

പോർച്ചുഗീസ് അത്ഭുതതാരം ഫാബിയോ കർവാലോ ഇനി ലിവർപൂളിന്റെ ചുവപ്പിൽ

പോർച്ചുഗീസ് യുവതാരം ഫാബിയോ കർവാലോയെ ലിവർപൂൾ സൈൻ ചെയ്തു. ലിവർപൂളും ഫാബിയോയുടെ ടീമായ ഫുൾഹാമും തമ്മിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. യുവതാരം 2027വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവെച്ചു. 19കാരനായ താരത്തിനായി നേരത്തെ തന്നെ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നു.


വിങ്ങറും അറ്റാക്കിംഗ് മിഡ്ഫീൽഡറുമായ കാർവാലോയുമായ കാർവാലോ ഇതിനകം തന്നെ പോർച്ചുഗലിന്റെ അണ്ടർ 21 ടീമിനായി കളിച്ചിട്ടുണ്ട്. 5 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്ഫർ തുക. അടുത്ത പ്രീസീസൺ മുതൽ താരം ലിവർപൂളിന്റെ സീനിയർ ടീമിനൊപ്പം ഉണ്ടാകും. ബെൻഫികയുടെ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ് ഫാബിയോ.

ന്യൂയർ ബയേണൊപ്പം തുടരും, പുതിയ കരാർ ഒപ്പുവെച്ചു

എഫ്‌സി ബയേൺ മാനുവൽ ന്യൂയറിന്റെ കരാർ പുതുക്കി. 2024 ജൂൺ 30 വരെയുള്ള ഒരു പുതിയ കരാറിലാണ് ന്യൂയർ ഒപ്പുവെച്ചത്. ജർമ്മനി ഒന്നാം നമ്പർ താരം 2011-ൽ ഷാൽകെയിൽ നിന്ന് ആണ് മ്യൂണിക്കിലേക്ക് എത്തിയത്. അന്ന് മുതൽ ബയേണിന്റെ ഒന്നാം നമ്പറാണ്. 2017 മുതൽ 36-കാരൻ ബയേൺ ക്യാപ്റ്റനുമാണ്.

“എന്റെ ബയേണിലെ യാത്ര തുടരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ കിരീടത്തിനും വേണ്ടി കളിക്കാൻ കഴിയുന്ന ഒരു മികച്ച ടീം ഞങ്ങൾക്കുണ്ടാകും. ഒരു ഗോൾകീപ്പർ, ക്യാപ്റ്റൻ, ലീഡർ എന്നീ നിലകളിൽ ടീമിന് പിന്തുണ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” ന്യൂയർ കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.

10 ബുണ്ടസ്‌ലിഗ കിരീടങ്ങൾ, അഞ്ച് ഡിഎഫ്‌ബി കപ്പുകൾ, ആറ് ഡിഎഫ്‌എൽ സൂപ്പർകപ്പുകൾ, രണ്ട് ചാമ്പ്യൻസ് ലീഗുകൾ, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ ന്യൂയർ ബയേണൊപ്പം നേടിയിട്ടുണ്ട്. ക്ലബ്ബിനായി 472 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഗോൾകീപ്പർ ജർമ്മനിക്കായി 109 മത്സരങ്ങളും അദ്ദേഹം കളിച്ചു. . 2014ൽ ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പ് അദ്ദേഹം ജർമ്മനിക്ക് ഒപ്പം കിരീടം ഉയർത്തുകയും ചെയ്തിരുന്നു.

വാൻ ഡെർ ഗാഗും മക്ലരനും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകനായി നിയമിക്കപ്പെട്ടു

അയാക്‌സിന്റെ സഹ പരിശീലകനായ മിച്ചൽ വാൻ ഡെർ ഗാഗിനെയും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായ സ്റ്റീവ് മക്ലരനും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകരായി എത്തി. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. എറിക് ടെൻ ഹാഗിനൊപ്പം അയാക്‌സിൽ അസിസ്റ്റന്റ് മാനേജരായിരുന്നു വാൻ ഡെർ ഗാഗ്. സീസണിന്റെ തുടക്കം മുതൽ അദ്ദേഹം ഈ സ്ഥാനത്ത് ഉണ്ട്. 2019ൽ അയാക്സ് റിസർവ് ടീമിലേക്ക് എത്തി കൊണ്ടായിരുന്നു വാൻ ഡെ ഗാഗ് അയാക്സ് ക്ലബുമായി സഹകരിക്കാൻ തുടങ്ങിയത്. 50കാരനായ വാൻ ഡെർ ഗാഗ് മുമ്പ് പല ചെറിയ ക്ലബുകളുടെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

https://twitter.com/ManUtd/status/1528650056148168704?t=UNmHMtokOsxKWwdLKUg-6Q&s=19

സ്റ്റീവ് മക്ലരൻ മുമ്പ് ട്വെന്റ ക്ലബിന്റെ പരിശീലകനായിരുന്ന സമയത്ത് ടെൻ ഹാഗ് അദ്ദേഹത്തിന്റെ സഹ പരിശീലകനായിരുന്നു. മുമ്പ് 1999-2001 കാലഘട്ടത്തിൽ സ്റ്റീവ് മക്ലരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version