എ എഫ് സി അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടങ്ങൾക്കുള്ള ഗ്രൂപ്പ് തീരുമാനം ആയി. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ആതിഥേയരായ സൗദി അറേബ്യയും ഉൾപ്പെടെ 5 ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്. ഇന്ത്യ, സൗദി അറേബ്യ, കുവൈറ്റ്, മ്യാൻമർ, മാൽഡീവ്സ് എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ ഉള്ളത്. 44 ടീമുകളാണ് യോഗ്യത റൗണ്ടിൽ ആകെ മത്സരിക്കുന്നത്. 16 ടീമുകൾ യോഗ്യത നേടും. സൗദി അറേബ്യയിലെ ദമാമിയിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഒക്ടോബർ ആദ്യം യോഗ്യത പോരാട്ടങ്ങൾ ആരംഭിക്കും.
Author: Newsroom
സബ് ജൂനിയർ ഫുട്ബോൾ; തൃശ്ശൂർ കൊല്ലത്തെ വീഴ്ത്തി
41ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ തൃശ്ശൂരിന് വിജയ തുടക്കം. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ കൊല്ലത്തെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. 23ആം മിനുട്ടിൽ ദേവ സൂര്യ, 37ആം മിനുട്ടിൽ അമൽ, 53ആം മിനുട്ടിൽ അദ്വൈത് എന്നിവർ തൃശ്ശൂരിനായി ഗോൾ നേടി. അടുത്ത റൗണ്ടിൽ കോഴിക്കോടിനെ ആകും തൃശ്ശൂർ നേരിടുക.
സംസ്ഥാന ജൂനിയർ ഫുട്ബോൾ, നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം തൃശ്ശൂരിനു മുന്നിൽ വീണു
46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ നിന്ന് മപ്പുറം പുറത്ത്. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ ആണ് മലപ്പുറത്തെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയം. 5ആം മിനുട്ടിൽ റിജോയ് ചാക്കോയിലൂടെ തൃശ്ശൂർ ലീഡ് എടുത്തു. 13ആം മിനുട്ടിൽ ഷിജാസ് ലീഡ് ഇരട്ടിയാക്കി.
31ആം മിനുട്ടിൽ ദിനുവിലൂടെ മലപ്പുറം ഒരു ഗോൾ മടക്കി. എന്നാൽ 44ആം മിനുട്ടിലെ റിജോയിയുടെ ഗോൾ തൃശ്ശൂരിന്റെ രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. രണ്ടാം പകുതിയിൽ അഖിലേഷ് കൂടെ ഗോൾ നേടിയതോടെ തൃശൂർ 4-1ന് മുന്നിൽ എത്തി. അനസിലൂടെ 73ആം മിനുട്ടിലും 81ആം മിനുട്ടിലും മലപ്പുറം ഗോൾ നേടി എങ്കിലും മലപ്പുറത്തിന് പരാജയം ഒഴിവാക്കാനായില്ല. അവസാന രണ്ട് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിലും മലപ്പുറം ആയിരുന്നു കിരീടം നേടിയത്.
ഡെമിറാൽ അറ്റലാന്റയുടെ മാത്രം താരമാകും
സെന്റർ ബാക്കായ മെറിഹ് ഡെമിറാൽ അറ്റലാന്റയിൽ സ്ഥിര കരാർ ഒപ്പുവെക്കും. അറ്റലാന്റ ഡെമിറാലിന്റെ പ്രകടനത്തിൽ തൃപ്തരയാതിനാൽ ദീർഘകാല കരാറിൽ താരത്തെ സ്വന്തമാക്കും. അവസാന ഒരു വർഷമായി ലോണിൽ ആയിരുന്നു ഡെമിറാൽ അറ്റലാന്റയിൽ കളിച്ചിരുന്നത്. 30 മില്യൺ യൂറോ അറ്റലാന്റ യുവന്റസിന് നൽകും.
തുർക്കിയുടെ സെന്റർ ബാക്കായ ഡെമിറാലിന് യുവന്റസിൽ അധികം അവസരം ലഭിക്കാത്തതിൽ ആയിരുന്നു ക്ലബ് വിട്ടത്. 24കാരനായ താരം അറ്റലാന്റയിൽ ഇപ്പോൾ പ്രധാന ഡിഫൻഡറാണ്. ഡെമിറാൽ സസുവോളയിൽ നിന്നായിരുന്നു രണ്ടു വർഷം മുമ്പ് യുവന്റസിൽ എത്തിയത്. അറ്റലാന്റയിലൂടെ തന്റെ കരിയർ നേരെയാക്കാൻ ശ്രമിക്കുകയണ് ഡെമിറാൽ.
സൗതാമ്പ്ടൺ ഗോൾകീപ്പർ ഫ്രോസ്റ്റർ സ്പർസിലേക്ക്
അടുത്ത സീസണിലേക്കായി സതാംപ്‌ടണിന്റെ ഗോൾ കീപ്പർ ഫ്രേസർ ഫോർസ്റ്ററിനെ സ്പർസ് സ്വന്തമാക്കും. ഹ്യൂഗോ ലോറിസിന് പിറകിൽ രണ്ടാം ഗോൾ കീപ്പറായാകും ഫ്രോസ്റ്റർ സ്പർസിലേക്ക് എത്തുകം ഇപ്പോൾ ഫ്രോസ്റ്റർ ഫ്രീ ഏജന്റാണ്. ഇപ്പോഴത്തെ ബേക്കപ്പ് ഗോൾ കീപ്പറായ പിയർലൂജി ഗൊല്ലിനി ലോൺ കഴിഞ്ഞ് അറ്റലാന്റയിലേക്ക് മടങ്ങാൻ ഇരിക്കുകയാണ്.
ഈ ആഴ്ച തന്നെ ഫ്രേസർ ഫ്രോസ്റ്റർ സ്പർസിൽ മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 34കാരനായ ഫ്രോസ്റ്റർ 2014 മുതൽ സൗതാമ്പ്ടണ് ഒപ്പം ഉണ്ട്. മുമ്പ് ഇംഗ്ലീഷ് ദേശീയ ടീമിനായും ഫ്രോസ്റ്റർ കളിച്ചിട്ടുണ്ട്. സെൽറ്റിക്, നോർവിച് സിറ്റി, ന്യൂകാസിൽ എന്നീ ക്ലബുകൾക്കായും ഫ്രോസ്റ്റർ കളിച്ചിട്ടുണ്ട്.
വലിയ ലക്ഷ്യങ്ങളുമായി ഗോകുലം ഇന്ന് വീണ്ടും ഇറങ്ങുന്നു
എ.എഫ്.സി കപ്പ്
ഗോകുലം ഇന്ന് ബസുന്ധര കിങ്‌സിനെതിരേ
കൊല്‍ക്കത്ത:
എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗോകുലത്തിന് ഇന്ന് ജയിച്ചേ തീരു എന്ന സ്ഥിതിയാണ്. ഗോകുലം ജയിക്കുകയും എ.ടി.കെ – മസിയ മത്സരത്തില്‍ എ.ടി.കെ സമനില പിടിക്കുകയോ ജയിക്കുകയോ ചെല്‍താല്‍ ഗോകുലത്തിന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിക്കും. ഇങ്ങനെ വരുകയാണെങ്കില്‍ ഹെഡ് ടു ഹെഡ് പരിഗണിച്ചാല്‍ ഗോകുലത്തിനായിരിക്കും മുന്‍തൂക്കം ലഭിക്കുക.
ആദ്യ മത്സരത്തില്‍ ഗോകുലം കേരളയോട് പരാജയപ്പെട്ട എ.ടി.കെ രണ്ടാം മത്സരത്തില്‍ ബസുന്ധര കിങ്‌സിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം മത്സരത്തില്‍ മാല്‍ഡീവ്‌സ് ക്ലബിനോട് ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ഗോകുലത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. ഗ്രൂപ്പിലെ മൂന്ന് ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ എല്ലാവര്‍ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. അതിനാല്‍ ഗ്രൂപ്പിലെ അവസാന മത്സരം അല്‍പം കടുത്തതായിരിക്കും.
വൈകിട്ട് 4.30ന് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലം ബസുന്ധരകിങ്‌സിനെ നേരിടുന്നത്. ഗോകുലം നിരയില്‍ താരങ്ങളെല്ലാം പൂര്‍ണ ഫിറ്റ്‌നസിലാണെന്നുള്ളതിനാല്‍ ബസുന്ധര കിങ്‌സിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ അന്നീസെയും സംഘവും. മുന്നേറ്റതാരങ്ങളായ ജോര്‍ദാന്‍ ഫ്ലചർ, ലൂക്ക മെജ്‌സിയന്‍ തുടങ്ങിയവരും മധ്യനിര താരങ്ങളായ എമില്‍ ബെന്നി, ജിതിന്‍, പ്രതിരോധത്തില്‍ മുഹമ്മദ് ഉവൈസ്, അമിനോ ബൗബ എന്നിവരും മികച്ച ഫോമിലാണ്. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍ മുഹമ്മദ് ഷരീഫും മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ്. അതിനാല്‍ ഇന്നത്തെ മത്സരം മികച്ച മാര്‍ജിനില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിയന്‍സ്.
മത്സരം സ്റ്റാര്‍സ്‌പോര്‍ട്3യില്‍ തല്‍സമയ സംപ്രേക്ഷണവുമുണ്ട്.
ജോക്കോവിചിനും ആദ്യ റൗണ്ടിൽ വിജയം
റോളണ്ട് ഗാരോസിൽ നടന്ന ആദ്യ റൗണ്ടിലെ മത്സരത്തിൽ മികച്ച വിജയത്തോടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ ആണ് തോൽപ്പിച്ചത്. 6-3, 6-1, 6-0 എന്നാായിരുന്നു സ്കോർ. ഫ്രഞ്ച് ഓപ്പണിലെ ജോക്കോവിചിന്റെ 82-ാം വിജയമാണിത്. ലോക 99-ാം നമ്പർ താരമായിരുന്നു നിഷിയോകെ
ഫ്രഞ്ച് ഓപ്പൺ, എമ്മ രണ്ടാം റൗണ്ടിലേക്ക്
യു എസ് ഓപ്പൺ നിലവിലെ ചാമ്പ്യനായ എമ്മ റഡുകാനു ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക്. ചെക്ക് താരം ലിൻഡ നൊസ്കോവ ആണ് ഇന്ന് എമ്മയോട് പരാജയപ്പെട്ടത്. 6-7 7-5 6-1 എന്നായിരുന്നു സ്കോർ. ആദ്യ സെറ്റ് നഷ്ടമായെങ്കിലും ശക്തമായി തിരിച്ചുവരാൻ എമ്മക്ക് ആയി. യു എസ് ഓപ്പൺ വിജയിച്ച് അത്ഭുതം കാട്ടി എങ്കിലും 19കാരിക്ക് അതിനു ശേഷം സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആയിരുന്നില്ല. അടുത്ത റൗണ്ടിൽ ലോക റാങ്കിംഗ് നമ്പർ 47ആം താരമായ അലിയക്സാന്ദ്ര സസ്നോവിചിനെ ആകും എമ്മ നേരിടുക.
Holding her ground in her Roland-Garros debut 💪@EmmaRaducanu | #RolandGarros pic.twitter.com/zI8DSigBTY
— wta (@WTA) May 23, 2022
വിൻസി ബരെറ്റോ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, ബ്ലാസ്റ്റേഴ്സിന്റെ നഷ്ടമാകുമോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ വിൻസി ബരെറ്റോ ക്ലബ് വിടുന്നു. വിൻസി ബരെറ്റോയെ ചെന്നൈയിൻ ആണ് സൈൻ ചെയ്യുന്നത്. നീണ്ടകാലമായി ചെന്നൈയിനും വിൻസി ബരെറ്റോയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അന്തിമ കരാറിൽ എത്തിയതായാണ് വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു വിൻസി ബരെറ്റോ. 22കാരനായ താരം അടുത്തിടെ നടന്ന ഡെവലപ്മെന്റ് ലീഗിൽ 3 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായി വിൻസി നേടിയിരുന്നു.
കഴിഞ്ഞ ഐ എസ് എൽ സീസണിൽ കേരളത്തിനായി 17 മത്സരങ്ങൾ കളിക്കുകയും 2 ഗോളുകൾ നേടുകയും ചെയ്തിരുന്നു.
എഫ് സി ഗോവയുടെ ഡെവെലപ്‌മെന്റൽ സ്‌ക്വാഡിൽ നിന്നായിരുന്നു വിൻസിയെ ഗോകുലം സൈൻ ചെയ്തിരുന്നത്. അവിടെ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എത്തിച്ചത്. കേരളത്തിന് മികച്ച ഒരു യുവ താരത്തെയാണ് നഷ്ടമാകുന്നത്.
ചാമ്പ്യനെ വീഴ്ത്തി ഡയാനെ പാരി
ബാർബോറ ക്രെജിക്കോവയുടെ ഫ്രഞ്ച് ഓപ്പൺ കിരീട പോരാട്ടം ആദ്യ റൗണ്ടിൽ തന്നെ അവസാനിച്ചു, 97ആം റാങ്കുകാരിയായ ഡയാൻ പാരി ആണ് രണ്ടാം സീഡായ ചെക്ക് താരത്തെ തോൽപ്പിച്ചത്. 1-6, 6-2, 6-3 എന്നായിരുന്നു സ്കോർ. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ഓപ്പൻ ണെടിയ ക്രെജികോവ ഈ സീസണിൽ പരിക്ക് കാരണം ഇതുവരെ ക്ലേ കോർട്ടിൽ കളിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ തന്നെ അവർ പരാജയപ്പെടുകയും ചെയ്തു. 19കാരിയായ ഡിയാനെ ഇനി കൊളംബിയൻ താരം കമില ഒസിരിയീയെ ആണ് നേരിടുക.
“റയൽ മാഡ്രിഡിലേക്ക് ഭാവിയിൽ പോകുമോ എന്ന് പറയാനാകില്ല, മൂന്ന് വർഷം കഴിഞ്ഞ് എവിടെയാകും എന്ന് അറിയില്ല” – എമ്പപ്പെ
റയൽ മാഡ്രിഡിലേക്ക് പോകാനുള്ള അവസരം ഇപ്പോൾ കളഞ്ഞു എങ്കിലും ഭാവിയിൽ താൻ റയൽ മാഡ്രിഡിലേക്ക് പോകുമോ എന്ന് അറിയില്ല എന്ന് എമ്പപ്പെ പറഞ്ഞു. മൂന്ന് വർഷം കഴിഞ്ഞാൽ താൻ എവിടെയാകും എന്ന് തനിക്ക് അറിയില്ല എന്നും പി എസ് ജിയുടെ ഫോർവേഡ് പറഞ്ഞു. തനിക്ക് റയൽ മാഡ്രിഡ് ആരാധകരെ ഏറെ ഇഷ്ടമാണ്. അവർ എന്നും തന്നെ അവരിൽ ഒരാളായി കണ്ടിട്ടുണ്ട്. എമ്പപ്പെ പറഞ്ഞു.
തനിക്ക് റയൽ മാഡ്രിഡിനോടും പെരസിനോടും ഏറെ ബഹുമാനം ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ നേരിട്ട് വിളിച്ച് താൻ സംസാരിച്ചത് എന്നും എമ്പപ്പെ പറഞ്ഞു. റയൽ മാഡ്രിഡ് ആരാധകരുടെ വിഷമം താൻ മനസ്സിലാക്കുന്നു. തന്റെ രാജ്യത്ത് നിൽക്കാൻ ആഗ്രഹിച്ചത് കൊണ്ടാണ് പി എസ് ജിയിൽ നിന്നത് എന്ന് അവരും മനസ്സിലാക്കണം എന്നും എമ്പപ്പെ പറഞ്ഞു.
ഏകപക്ഷീയ വിജയവുമായി നദാൽ മുന്നോട്ട്, ഒപ്പം ഒരു ചരിത്രവും
നദാലിന്റെ തട്ടകമായ റോളണ്ട് ഗാരോസിൽ ഏകപക്ഷീയ വിജയവുമായി നദാൽ മുന്നോട്ടേക്ക്. ആദ്യ റൗണ്ടിൽ ഓസ്ട്രേലിയൻ താരം ജോർദൻ തോംസണെ ആണ് നദാൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ ആയിരുന്നു നദാലിന്റെ വിജയം. 6-2, 6-2, 6-2 എന്നായിരുന്നു സ്കോർ. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണ് നദാൽ ഇത്തവണ ലക്ഷ്യമിടുന്നത്.
ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ 106ആം വിജയമാണിത്. ഒരു ഗ്രാൻഡ്സ്ലാമിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന താരമായാണ് നദാൽ ഈ ജയത്തോടെ മാറിയത്. വിംബിൾഡണിൽ ഫെഡററിന്റെ 105 വിജയങ്ങൾ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.