മൊണാക്കോയുടെ യുവ മിഡ്ഫീൽഡറിലേക്ക് ശ്രദ്ധ തിരിച്ച് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് എമ്പപ്പെയ്ക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചതോടെ മറ്റു താരങ്ങളെ ടീമിൽ എത്തിക്കാനുള്ള പണി തുടങ്ങി. മൊണാക്കോയുടെ യുവ മിഡ്ഫീൽഡർ ഔറലിൻ ചൗമെനി ആണ് റയൽ മാഡ്രിഡിലേക്ക് അടുക്കുന്നത്. 22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ്. യൂറോപ്പിലെ പല ക്ലബുകളുൻ താരത്തിനായി ശ്രമിക്കുന്നുണ്ട് എങ്കിലും റയലിലേക്ക് പോകാൻ ആണ് താരം ആഗ്രഹിക്കുന്നത്.

റയൽ മാഡ്രിഡ് ഉടൻ തന്നെ താരവുമായി ചർച്ചകൾ ആരംഭിക്കും എന്ന് ഫബ്രിസിയോ പറയുന്നു. മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.

സബ് ജൂനിയർ ഫുട്ബോൾ, പത്തനംതിട്ട കോട്ടയത്തെ തോൽപ്പിച്ചു

41ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ പത്തനംതിട്ട വിജയത്തോടെ തുടങ്ങി. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പത്തനംതിട്ട വിജയിച്ചത്. കളിയുടെ മൂന്നാം മിനുട്ടിൽ ജോമോൻ തോമസ് ആണ് പത്തനംതിട്ടക്ക് ലീഡ് നൽകിയത്. അവർ പിന്നീട് കളിയുടെ അവസാന നിമിഷങ്ങളിൽ ആണ് ബാക്കി രണ്ട് ഗോളുകൾ നേടിയത്. 90ആം മിനുട്ടിൽ ഗ്ലാഡ്സനും 93ആം മിനുട്ടിൽ മുഹമ്മദ് യാസിൻ ആണുമാണ് ഗോൾ നേടിയത്. എറണാകുളത്തെ ആകും പത്തനംതിട്ട അടുത്ത റൗണ്ടിൽ നേരിടുക.

സംസ്ഥാന ജൂനിയർ ഫുട്ബോൾ, കാസർഗോഡ് സെമി ഫൈനലിൽ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ ആതിഥേയരായ കാസർഗോഡ് സെമി ഫൈനലിലേക്ക് കടന്നു. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാസർഗോഡ് എറണാകുളത്തെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാസർഗോഡിന്റെ വിജയം. ഇനാസ് കാസർഗോഡിനായി ഇനാസ്, മുഹമ്മദ്, ജിതിൻ കുമാർ എന്നിവർ ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന അഞ്ചു മിനുട്ടുകളിൽ ആണ് എല്ലാ ഗോളും വന്നത്.Img 20220524 Wa0068

കഴിഞ്ഞ മത്സരത്തിൽ ആലപ്പുഴയെ ആയിരുന്നു കാസർഗോഡ് തോൽപ്പിച്ചത്. മറ്റന്നാൾ നടക്കുന്ന സെമിയിൽ തൃശ്ശൂരിനെ ആകും കാസർഗോഡ് നേരിടുക.

ഫ്രഞ്ച് ഓപ്പൺ, ഷാപോവലോവിനെ ഞെട്ടിച്ച് 19കാരൻ ഹോൾഗർ റൂൺ

ഫ്രഞ്ച് ഓപ്പണിൽ 14-ാം സീഡ് ഡെനിസ് ഷാപോവലോവ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. കനേഡിയൻ താരം ഡെൻമാർക്കിന്റെ ലോക 40-ാം നമ്പർ താരം ഹോൾഗർ റൂണിനോട് ആണ് പരാജയപ്പെട്ടത്. 19കാരനായ ഹോൾഡർ റൂൺ 4-6, 3-6, 6-7 (4) എന്ന സ്കോറിനാണ് വിജയിച്ചത്. 53 അൺ ഫോഴ്സ്ഡ് എറർ ആൺ. ഷാപോലോവ് ഇന്ന് വരുത്തിയത്. ഹോൾഡർ റൂൺ ഇത് രണ്ടാം തവണ മാത്രമാണ് ആദ്യ 20 റാങ്കിൽ ഉള്ള താരത്തെ തോൽപ്പിക്കുന്നത്.

നിരാശയോടെ ഗോകുലം കേരള എ എഫ് സി കപ്പിൽ നിന്ന് പുറത്ത്

എ എഫ് സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത്. ഇന്ന് നിർബന്ധമായും ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ ഗോകുലം ബഷുന്ധര കിംഗ്സിനോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബംഗ്ലാദേശ് ക്ലബായ ബസുന്ധര ഗോകുലത്തെ പരാജയപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ മസിയയോട് കളിച്ചത് പോലെ വേഗതയില്ലാത്ത ഗോകുലത്തെ ആണ് ഇന്നും കണ്ടത്.

ബസുന്ധര കിങ്സിനെതിരെ പ്രതിരോധത്തിൽ ആയ ഗോകുലം 36ആം മിനുട്ടിൽ ആദ്യ ഗോൾ വഴങ്ങി. റൊബീനോ ആണ് ഒരു കേർലറിലൂടെ രക്ഷിത് ദാഗറിനെ വീഴ്ത്തി ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ അനിസെ ഗോകുലം ടീമിൽ മാറ്റങ്ങൾ വരുത്തി എങ്കിലും കളി മാറിയില്ല.

54ആം മിനുട്ടിൽ മരോങിലൂടെ ബഷുന്ധര രണ്ടാം ഗോൾ നേടി. ബഷുന്ധര രണ്ട് ഗോളിന് മുന്നിൽ. 75ആം മിനുട്ടിൽ ഫ്ലച്ചറിലൂടെ ഒരു ഗോൾ വന്നത് ഗോകുലത്തിന് പ്രതീക്ഷ നൽകി. പക്ഷെ പരാജയം ഒഴിവായില്ല.

ഈ പരാജയത്തോടെ ഗോകുലത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു. ബസുന്ധര കിംഗ്സ് തൽക്കാലം ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ മാസിയയെ തോൽപ്പിച്ചാൽ അവർക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എ ടി കെയെ തോൽപ്പിച്ച ശേഷം ഗ്രൂപ്പ് ഘട്ടം കടക്കാൻ ആവാത്തത് ഗോകുലത്തിന് വലിയ നിരാശ നൽകും.

മുൻ ബയേൺ പരിശീലകൻ നികോ കൊവാച് ഇനി വോൾവ്സ്ബർഗിൽ

മുൻ ബയേൺ പരിശീലകൻ നികോ കൊവാച് വോൾവ്സ്ബർഗിന്റെ പരിശീലകനായി നിയമിതനായി. 2025വരെയുള്ള കരാർ കൊവാച് ഒപ്പുവെച്ചു. ഫ്രഞ്ച് ക്ലബായ മൊണാക്കോയെ ആയിരുന്നു അവസാനം കൊവാച് പരിശീലിപ്പിച്ചിരുന്നത്.

മുമ്പ് ക്രൊയ്യേഷ്യയുടെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള ആളാണ് കൊവാച്. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ ആയിരുന്നു കൊവാചിന്റെ ഏറ്റവും മികവുള്ള പരിശീലനം കണ്ടത്. ബയേണെ പരിശീലിപ്പിച്ചിരുന്നു. അവിടെ ബുണ്ടസ് ലീഗയും ജർമ്മൻ കപ്പും നേടി എങ്കിലും ബയേണിൽ അദ്ദേഹത്തിന് നിരാശ ആയിരുന്നു ആകെ തുക.

ഫ്രഞ്ച് ഓപ്പൺ, ആദ്യം പതറി, പിന്നെ തിരിച്ചടിച്ച് കരോലിന പ്ലിസ്കോവ

മുൻ ലോക ഒന്നാം നമ്പർ താരം കരോലിന പ്ലിസ്‌കോവ ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് കടന്നു. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ വലിയ പോരാട്ടം അതിജീവിച്ചാണ് പ്ലിസ്കോവ വിജയിച്ച് കയറിയത്. ലോക 141-ാം നമ്പർ താരം ടെസ്സ ആൻഡ്രിയൻജാഫിട്രോമോയോ ഒരു സെറ്റിനും ഒരു ബ്രേക്കിനും പിറകിൽ ആയിരുന്നു പ്ലിസ്കോവ. അവിടെ നിന്ന് പൊരുതി 2-6, 6-3, 6-1 എന്ന സ്‌കോറിനാണ് വിജയം നേടിയത്. മുൻ ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിസ്റ്റ് കൂടെയാണ് പ്ലിസ്കോവ

മെദ്വദേവ് ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൽ ഡാനിയൽ മെദ്‌വദേവിന് അനായാസ വിജയം. ലോക രണ്ടാം നമ്പർ താരം ഇന്ന് തന്റെ പുരുഷ സിംഗിൾസ് ഓപ്പണിംഗ് റൗണ്ടിൽ ലോക 105-ാം നമ്പർ താരം അർജന്റീനയുടെ ഫകുണ്ടോ ബാഗ്‌നിസിനെ ആണ് പരാജയപ്പെടുത്തി. 6-2, 6-2, 6-2 എന്നായിരുന്നു സ്കോർ. 2 മണിക്കൂറിന് താഴെ മാത്രമെ മത്സരം നീണ്ടു നിന്നുള്ളൂ. ജനീവ ഓപ്പണിലെ നിരാശ മാറ്റുന്ന പ്രകടനമാണ് ഇന്ന് മെദ്വദേവിൽ നിന്ന് കാണാൻ ആയത്.

സബ് ജൂനിയർ ഫുട്ബോൾ; എറണാകുളം ആലപ്പുഴയെ പരാജയപ്പെടുത്തി

41ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ എറണാകുളത്തിന് വിജയ തുടക്കം. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എറണാകുളം ആലപ്പുഴയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയം. 32ആം മിനുട്ടിൽ അക്ഷയ്കുമാർ നേടിയ ഗോളിൽ എറണാകുളം ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 50, 53 മിനുട്ടുകളിൽ ഗോൾ നേടിക്കൊണ്ട് മൃദുൽ എറണാകുളത്തിന് 3 ഗോളിന്റെ ലീഡ് നൽകി. 93ആം മിനുട്ടിൽ അഫ്സൽ കൂടെ ഗോൾ നേടിയതോടെ എറണാകുളത്തിന്റെ വിജയം പൂർത്തിയായി.

കോട്ടയവും പത്തനംതിട്ടയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും എറണാകുളം അടുത്ത റൗണ്ടിൽ നേരിടുക.

അയാക്സിന്റെ നൗസൈർ ഇനി ബയേണിന്റെ താരം

എഫ്‌സി ബയേൺ നൗസൈർ മസ്‌റോയിയുടെ സൈനിംഗ് പൂർത്തിയാക്കി. ഡച്ച് ക്ലബായ അയാക്സിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ആണ് 24-കാരൻ മ്യൂണിക്കിലേക്ക് വരുന്നത്. 2026 വരെയുള്ള കരാർ താരം ഒപ്പിട്ടു. നെതർലൻഡിൽ ജനിച്ച മസ്രോയി 2013 മുതൽ അയാക്സ് അക്കാദമിയിൽ ഉള്ള താരമാണ്. 2018-ൽ തന്റെ സീനിയർ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

റൈറ്റ് ബാക്ക് ആയ മസ്റോയ് അയാക്സിനായി 137 മത്സര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 10 ഗോളുകൾ നേടി. മൊറോക്കൻ ദേശീയ ടീമിനായി 12 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

“യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്. എഫ്‌സി ബയേൺ തുടർച്ചയായി പത്താം വർഷവും ജർമ്മൻ ചാമ്പ്യന്മാരായിക്കഴിഞ്ഞു. എനിക്ക് ഇവിടെ വലിയ കിരീടങ്ങൾ നേടാനാകുമെന്നതിനാലാണ് ഞാൻ ഈ ക്ലബ് തിരഞ്ഞെടുത്തത്.” നൗസൈർ പറഞ്ഞു.

ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചർച്ചകൾ നടക്കുന്നു എന്ന് സ്ഥിരീകരിച്ച് ഗാംഗുലി

ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബിൽ ഒന്നായ ഈസ്റ്റ് ബംഗാളും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഒരുമിക്കാൻ സാധ്യത. ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുക ആണെന്ന് സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. ഗാംഗുലി ആണ് ചർച്ചകൾ നയിക്കുന്നത്. നിക്ഷേപകരായോ സ്പോൺസർ ആയോ ആയിരിക്കില്ല മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുക എന്നും അവർ ക്ലബ് ഉടമകൾ ആകാൻ ആണ് ആഗ്രഹിക്കുന്നത് എന്നും ഗാംഗുലി പറഞ്ഞു.

ഈസ്റ്റ് ബംഗാളും ശ്രീ സിമന്റും തമ്മിൽ ഉടക്കിയത് മുതൽ പുതിയ സ്പോൺസറെയോ നിക്ഷേപകരെയോ തേടി അലയുക ആയിരുന്നു ഈസ്റ്റ് ബംഗാൾ. അവരാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്തുന്നത്. നേരത്തെയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഈസ്റ്റ് ബംഗാളിന് നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാൾ ഏറ്റെടുക്കുക ആണെങ്കിൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ വലിയ ഊർജ്ജമാകും.

സുഹൈർ ഇന്ത്യൻ ടീമിൽ ഇല്ല, ജോർദാനെതിരായ മത്സരത്തിൽ 2 മലയാളികൾ

ജോർദാന് എതിരായ സൗഹൃദ മത്സരത്തിനായുള്ള സ്ക്വാഡ് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച് പ്രഖ്യാപിച്ചു. 25 അംഗ ടീമിൽ രണ്ട് മലയാളി താരങ്ങൾ മാത്രമാണ് ഉള്ളത്. സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ആണ് ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിനൊപ്പം നേരത്തെ ഉണ്ടായിരുന്ന വി പി സുഹൈറിന് അവസരം കിട്ടിയില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഖാബ്ര, ജീക്സൺ സിങ് എന്നിവരും സഹലിനെ കൂടാതെ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

മെയ് 28ന് ദോഹയിൽ വെച്ചാകും മത്സരം നടക്കുക.

The 25-member Squad:

Goalkeepers: Gurpreet Singh Sandhu, Laxmikanth Kattimani, Amrinder Singh.

Defenders: Rahul Bheke, Akash Mishra, Harmanjot Singh Khabra, Roshan Singh, Anwar Ali, Sandesh Jhingan, Subhashish Bose, Pritam Kotal.

Midfielders: Jeakson Singh, Anirudh Thapa, Glan Martins, Brandon Fernandes, Ritwik Das, Udanta Singh, Yasir Mohammad, Sahal Abdul Samad, Suresh Wangjam, Ashique Kuruniyan, Liston Colaco.

Forwards: Ishan Pandita, Sunil Chhetri, Manvir Singh

Exit mobile version