കബഡിയിൽ ഇന്ത്യ ജയത്തോടെ തുടങ്ങി

- Advertisement -

ഇന്തോനേഷ്യയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ കബഡിയിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. രാവിൽ ഇന്ത്യൻ വനിതകളാണ് ആദ്യം ഇറങ്ങിയത്. ജപ്പാനെ ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യൻ പുരുഷ ടീമിന് എതിരാളികളായി കിട്ടിയത് അയൽക്കാരായ ബംഗ്ലാദേശിനെയാണ്. കരുത്തരായ ഇന്ത്യക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ ബംഗ്ലാദേശിനായില്ല.

മത്സരത്തിൽ ഉടനീളെ ആധിപത്യം പുലർത്തിയ ഇന്ത്യ എതിരാളികൾക്ക് ശക്തമായ സന്ദേശമാണ് നൽകിയത്. 50-21 എന്ന സ്കോറിനാണ് ഇന്ത്യ ആദ്യ മത്സരം ജയിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുത്തകയാണ് കബഡി. 1990. മുതലുള്ള എല്ലാ ഏഷ്യൻ ഗെയിംസിലും ഇന്ത്യയാണ് കബഡിയിൽ സ്വർണം സ്വന്തമാക്കുന്നത്.

 

Advertisement