“അവസരം കിട്ടാത്തതിൽ വിഷമമുള്ള കളിക്കാർ താൻ ക്ലബ് വിടുന്നത് വരെ കാത്തിരിക്കണം” പൊചട്ടീനോ

- Advertisement -

ബെൽജിയൻ താരം ടോബി ആൽഡെർവിയേർൾഡിനെതിരെ ശക്തമായ ഭാഷയിൽ ടോട്ടൻഹാം മാനേജർ പോച്ചട്ടീനോ. ക്ലബ് വിടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച താരത്തെ കഴിഞ്ഞ മത്സരത്തിൽ പോച്ചട്ടീനോ കളിപ്പിച്ചിരുന്നില്ല. ഇതിനെ കുറിച്ച് പ്രവർത്തകർ ചോദിച്ചപ്പോഴാണ് പോചട്ടീനോ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. അവസരം കിട്ടാത്ത താരങ്ങൾ താൻ ക്ലബ് വിടാനോ അല്ലെങ്കിൽ ക്ലബ് എന്നെ പുറത്താക്കുന്നതിനായോ കാത്തിരിക്കണം എന്നായിരുന്നു പൊചട്ടീനോയുടെ മറുപടി.

താരങ്ങൾ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതിന് താൻ എതിരല്ല പക്ഷെ ക്ലബ് കളിക്കുമ്പോൾ പൂർണ്ണമായും ക്ലബിന് സമർപ്പിക്കാൻ കഴിയണമെന്നും പൊചട്ടീനോ പറഞ്ഞു. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ടോട്ടൻഹാം വിടാൻ ടോബി ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാ താരങ്ങൾക്കും കളിക്കാൻ കഴിഞ്ഞില്ല എങ്കിൽ നിരാശയുണ്ടാകും. പക്ഷെ 24പേരെ ഒരുമിച്ച് കളത്തിൽ ഇറക്കാൻ ഫുട്ബോളിൽ ആകില്ല എന്നും പൊചട്ടീനോ പറഞ്ഞു.

Advertisement