ഫൈനലില്‍ കടന്ന് നാല് ഇന്ത്യന്‍ താരങ്ങള്‍

- Advertisement -

അത്‍ലറ്റിക്സിന്റെ ആദ്യ ദിവസം 400 മീറ്ററിന്റെ ഫൈനലിലേക്ക് യോഗ്യത നേടി 4 ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വനിത വിഭാഗങ്ങളിലാണ് ഈ താരങ്ങള്‍ ഇന്ന് ഫൈനലിലേക്ക് യോഗ്യത നേടിയത്. വനിത വിഭാഗം 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെ ഹിമ ദാസും നിര്‍മ്മലയുമാണ് നാളെ നടക്കുന്ന ഫൈനലിനു യോഗ്യത നേടിയത്. പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അനസും രാജീവ് അരോകിയയും ഫൈനലില്‍ കടന്നു.

ദത്തി ചന്ദ് 100 മീറ്റര്‍ സ്പ്രിന്റിന്റെ സെമിയിലേക്ക് യോഗ്യത നേടി. മുഹമ്മദ് അനസ് 45.30 സെക്കന്‍ഡും രാജീവ് അരോകിയ 46.08 സെക്കന്‍ഡിലുമാണ് മത്സരം പൂര്‍ത്തിയാക്കിയത്. തന്റെ ഹീറ്റ്സില്‍ അനസ് ഒന്നാമതും രാജീവ് രണ്ടാമതുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

Advertisement