തന്നെ ഇഷ്ട്ടപെടുന്നവരുടെയും താൻ ഇഷ്ട്ടപെടുന്നവരുടെയും കൂടെ ജോലി ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഹോസെ മൗറിഞ്ഞോ. ഒരു മാനേജർക്ക് പ്രാധ്യാനമുള്ള ഒരു ഘടനയുള്ള ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനാവാനാണ് തനിക്ക് താൽപര്യമെന്നും മൗറിഞ്ഞോ പറഞ്ഞു. ഡിസംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്താക്കപ്പെട്ട മൗറിഞ്ഞോ ഉടൻ തന്നെ ഫുട്ബോൾ പരിശീലകന്റെ വേഷത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
“താൻ സ്വാഭാവികമായും ഒരു ജേതാവാണ്, തന്റെ കരിയറിൽ താൻ ആദ്യമായിട്ടാണ് 18 മാസത്തിനിടെ ഒരു ട്രോഫി പോലും സ്വന്തമാക്കാതിരിക്കുന്നത്. ജോലിയിൽ തനിക്ക് സന്തോഷവും ഉന്മേഷവും അറിവും വേണം” മൗറിഞ്ഞോ പറഞ്ഞു. പരിശീലകനായി മൗറിഞ്ഞോക്ക് മികച്ചൊരു ഓഫർ ലഭിച്ചിരുന്നെങ്കിലും മൗറിഞ്ഞോ അത് നിരസിച്ചിരുന്നു. ഇന്റർ മിലാനിൽ ആയിരുന്നപ്പോൾ അവിടെ ക്ലബിന് മികച്ച ഒരു ഘടന ഉണ്ടായിരുന്നെന്നും ഇത്തരത്തിലുള്ള ഒരു ഘടന ഒരു നല്ല ക്ലബ്ബിന്റെ ഭാഗമാണെന്നും മൗറിഞ്ഞോ പറഞ്ഞു.