പയ്യന്നൂർ സെവൻസിൽ ചാമ്പ്യന്മാർക്ക് ഗംഭീര തുടക്കം

Newsroom

DYFI പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 16ആമത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാർക്ക് ഗംഭീര തുടക്കം. ഇന്നത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരാറ്റ മലബാർ ടൈൽസ് ശബാബ് പയ്യന്നൂർ ഏകപക്ഷീയമായി തന്നെ വിജയിച്ചു. സെവൻ സ്റ്റാർ ഇളമ്പച്ചിയെ നേരിട്ട മലബാർ ടൈൽസ് ശബാബ് പയ്യന്നൂർ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്.

ശബാബ് പയ്യന്നൂരിനു വേണ്ടി രജിൻ, സജേഷ്, പ്രമീഷ്, സജാദ് എന്നിവർ ഇന്ന് ഗോളുകൾ നേടി. ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി ശബാബ് പയ്യന്നൂരിന്റെ സജേഷിനെ തിരഞ്ഞെടുത്തു.

നാളെ പയ്യന്നൂരിൽ മത്സരം ഇല്ല. മറ്റനാളത്തെ മത്സരത്തിൽ നെക്സ്ടെൽ ഷൂട്ടേർസ് പടന്നയും ഗ്രേറ്റ് കവ്വായിയും ഏറ്റുമുട്ടും.