കളിക്കളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങി സാനിയ മിർസ

specialdesk

ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഇന്ത്യൻ ടെന്നീസ് സ്റ്റാർ കളിക്കളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. ഈ വര്ഷം അവസാനത്തോടെ കളത്തിൽ തിരിച്ചെത്താൻ ആവും എന്ന പ്രതീക്ഷയിൽ ആണ് സാനിയ. കഴിഞ്ഞ ഒക്ടോബറിൽ ആണ് സാനിയക്കും ഷോയിബ് മാലിക്കിനും ഒരു ആൺ കുഞ്ഞു പിറന്നത്.

2017 ഒക്ടോബറിൽ ആണ് സാനിയ അവസാനമായി ഒരു ടൂർണമെന്റിൽ കളിച്ചത്. അന്ന് കാൽമുട്ടിനേറ്റ പരിക്ക് കാരണം ടൂർണമെന്റിൽ തുടക്കത്തിൽ തന്നെ പുറത്തായിരുന്നു.

“സത്യസന്ധമായി ചിന്തിക്കുകയാണ് എങ്കിൽ ഈ വര്ഷം അവസാനത്തോടെ മാത്രമേ എനിക്ക് കളത്തിൽ തിരിച്ചെത്താൻ കഴിയു. എന്റെ പരിശീലകൻ അടുത്ത ദിവസം എത്തും. ഭാരം ഞാൻ ഇതിനകം കുറച്ചിട്ടുണ്ട്” സാനിയ പറഞ്ഞു.

“എനിക്ക് 32 വയസായി, ഞാൻ അത്ര ചെറുപ്പവുമല്ല. പക്ഷെ ടെന്നീസ് കളിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. ” സാനിയ കൂട്ടിച്ചേര്ത്തു.

ഒരു കുട്ടിക്ക് ജന്മം നൽകിയതിന് ശേഷവും സ്റ്റെഫി ഗ്രാഫ് കളത്തിലേക്ക് തിരിച്ചെത്തി ഗ്രാൻഡ്സ്ലാം നേടിയത് സാനിയ ഓർമ്മിപ്പിച്ചു.