ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ നെലോ വിൻഗാഡ. നെലോ പരിശീലകനായി ചുമതലയേറ്റത്തിന് ശേഷമുള്ള രണ്ടാം മത്സരമാണിത്. കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ എടികെയോട് സമനില നേടാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. ഡൽഹിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
എടികെ എതിരെ മികച്ച അവസരങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നു പ്രശ്നമെന്ന് സൂചിപ്പിച്ച പ്രൊഫസർ ഇന്നത്തെ മത്സരത്തിൽ ജയിക്കുമെന്ന ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ ഘട്ടത്തിൽ ഓരോ മാത്രവും ഓരോ ജയവും വിലപ്പെട്ടതാണെന്നു സൂചിപ്പിക്കാനും പരിശീലകൻ മറന്നില്ല.