സ്പെയിനിനെതിരെ മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ 2-3നു പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ഒരു ഗോളിനു പിന്നില്‍ പോയെങ്കിലും പിന്നീട് മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 7ാം മിനുട്ടില്‍ സ്പെയിന് ബോണാസ്ട്രേയിലൂടെ ലീഡ് നേടുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് ഗോള്‍ മടക്കാനായില്ല.
എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലാല്റെംസിയാമിയിലൂടെ സമനില ഗോളഅ കണ്ടെത്തി. നാല് മിനുട്ടുകള്‍ക്ക് ശേഷം നേഹ ഗോയല്‍ ഇന്ത്യയ്ക്ക് ലീഡ് നേടി കൊടുത്തു. 25ാം മിനുട്ടില്‍ ബോണാസ്ട്രേ സ്പെയിനിനു വേണ്ടി വീണ്ടും വലകുലുക്കിയപ്പോള്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും 2-2നു പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ഇന്ത്യയുടെ മേധാവിത്വമാണ് കണ്ടത്. 32ാം മിനുട്ടില്‍ നവനീത് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. റാണി രാംപാല്‍ ഇന്ത്യയ്ക്കായി 51ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കുവാന്‍ ഏതാനും മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ലാല്‍റെംസിയാമി തന്റെ രണ്ടാം ഗോളും ഇന്ത്യയുടെ അഞ്ചാം ഗോളും നേടി മത്സരം ഇന്ത്യയ്ക്കനുകൂലമാക്കി മാറ്റി.