അബ്ദുള്‍ നസീറിന്റെ ഓള്‍റൗണ്ട് പ്രകടനം, ബൗളിംഗില്‍ നാല് വിക്കറ്റുമായി ആനന്ദ്, ജയം സ്വന്തമാക്കി ബോയ്സ് ക്രിക്കറ്റ് ക്ലബ്

- Advertisement -

ട്രാവന്‍കൂര്‍ ടൈറ്റന്‍സിനെതിരെ 40 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ബോയ്സ് ക്രിക്കറ്റ് ക്ലബ്. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് 189 റണ്‍സാണ് നേടിയത്. 190 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രാവന്‍കൂര്‍ ടൈറ്റന്‍സ് 21 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഓപ്പണര്‍ അബ്ദുള്‍ നസീറിന്റെ 72 റണ്‍സിനോടൊപ്പം കണ്ണന്‍(40), വിനോദ്(32) എന്നിവര്‍ തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് ക്രിക്കറ്റ് ക്ലബ് 27 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. 7 വിക്കറ്റുകളാമ് ടീമിനു നഷ്ടമായത്. ട്രാവന്‍കൂറിനു വേണ്ടി മണികണ്ഠനും അരുണും രണ്ട് വീതം വിക്കറ്റ് നേടി. അനുജിത്തുവും ഗോകുലും ഓരോ വിക്കറ്റ് നേടി.

അബ്ദുള്‍ നസീറിനെ വെല്ലുന്ന ബാറ്റിംഗ് പ്രകടനവുമായി 46 പന്തില്‍ നിന്ന് 71 റണ്‍സ് നേടി ട്രാവന്‍കൂറിന്റെ ടോപ് ഓര്‍ഡറില്‍ സിദ്ധാര്‍ത്ഥ് തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുറത്തെടുക്കാനാകാതെ പോയപ്പോള്‍ 149 റണ്‍സില്‍ ടീമിന്റെ ഇന്നിംഗ്സ് അവസാനിച്ചു. ബോയ്സിനു വേണ്ടി ആനന്ദ് നാല് വിക്കറ്റ് നേടിയപ്പോള്‍ കണ്ണനും അബ്ദുള്‍ നസീറും രണ്ട് വീതം വിക്കറ്റ് നേടി.

തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അബ്ദുള്‍ നസീര്‍ ആയിരുന്നു.

Advertisement