ഏഷ്യൻ കപ്പ്, കരുത്തർ നിറഞ്ഞ ക്വാർട്ടർ ലൈനപ്പ്

Newsroom

ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പുകൾ ഇന്നലെ നടന്ന മത്സരങ്ങളോടെ തീരുമാനമായി. കരുത്തന്മാരുടെ വലിയ നിരതന്നെ അവസാന എട്ടിൽ ഉണ്ട്. നാളെ മുതൽ ആണ് ക്വാർട്ടർ പോരാട്ടം തുടങ്ങുക. ഖത്തർ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാൻ, ഓസ്ട്രേലിയ, വിയറ്റ്നാം, ചൈന, യു എ ഇ എന്നിവരാണ് അവസാന എട്ടിൽ ഉള്ളത്. ഇതിൽ വിയറ്റ്നാം ജോർദാനെ മറികടന്ന് എത്തിയത് ഒഴിച്ചാൽ അവസാന എട്ട് പല ഫുട്ബോൾ നിരീക്ഷകരുടെ പ്രവചനങ്ങൾക്ക് സമാനാമാണ്.

ഇതുവരെ കഴിഞ്ഞ മത്സരങ്ങൾ വെച്ച് നോക്കുമ്പോൾ ഖത്തർ, ജപ്പാൻ, കൊറിയ ടീമുകൾ ആണ് മികച്ച ഫുട്ബോൾ കാഴ്ചവെച്ചിട്ടുള്ളത്. ഇവർ മൂന്ന് ടീമുകളും എല്ലാ മത്സരവും ജയിച്ചാണ് ക്വാർട്ടർ വരെ എത്തിയത്. ഖത്തർ ഇതുവരെ ഒരു ഗോൾ പോലും ടൂർണമെന്റിൽ വഴങ്ങിയിട്ടില്ല. ഇറാഖിനെതിരെ സമനില വഴങ്ങി എങ്കിലും ഇറാനും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ക്വാർട്ടർ ഫിക്സ്ചർ;

ജനുവരി 24;
ചൈന vs ഇറാൻ
വിയറ്റ്നാം vs ജപ്പാൻ

ജനുവരി 25;
ഖത്തർ vs ദക്ഷിണ കൊറിയ
ഓസ്ട്രേലിയ vs യു എ ഇ