യുവന്റസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ നികുതി വെട്ടിപ്പിന് പിഴയടക്കണം. ഏകദേശം 18.8 മില്യൺ യൂറോയാണ് റൊണാൾഡോ ഫൈനായി സ്പാനിഷ് കോടതിയിൽ അടക്കേണ്ടത്. തന്റെ നികുതിവെട്ടിപ്പ് ഏറ്റുപറഞ്ഞു കേസ് അവസാനിപ്പിക്കുകയാണ് താരം ചെയ്തത്. ഇപ്പോൾ ഇറ്റലിയിൽ ഉള്ള താരം റയൽ മാഡ്രിഡിന് കളിക്കുന്ന സമയത്തെ നികുതി വെട്ടിപ്പിനാണ് പിഴയടക്കുന്നത്.
2011 മുതൽ 2014 വരെ പിക്ച്ചർ റൈറ്റസിലൂടെ നേടിയ വരുമാനത്തിന്റെ ടാക്സ് വെട്ടിച്ചു എന്നാണ് പോർച്ചുഗൽ താരത്തിനെതിരെയുള്ള കുറ്റാരോപണം. 14 മില്യൺ യൂറോയോളം വിർജിൻ ഐലൻഡിൽ ഒരു ഷെൽ കമ്പനിയുണ്ടാക്കി വെട്ടിപ്പ് നടത്തിയെന്നാണ് ക്രിസ്റ്റിയാനോക്കെതിരെ സ്പാനിഷ് പ്രോസിക്കൂട്ടർമാർ ആരോപിച്ചത്.
സ്‌പെയിനിൽ ഇത് വരെ ഒരു കുറ്റ കൃത്യത്തിലും ശിക്ഷിക്ക പെടാത്തതു കൊണ്ട് സൂപ്പർ താരത്തിന് പിഴയടച് ജയിൽ വാസം ഒഴിവാക്കാനാകും. റൊണാൾഡോ മാത്രമല്ല ഫുട്ബോൾ ലോകത്ത് നിന്നും ടാക്സ് വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സ്പാനിഷ് കോടതി കയറിയത്. ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസി, ലൂക്ക മോഡ്രിച്, മാഴ്‌സെല്ലോ അടക്കമുള്ള താരങ്ങളെ കോടതി ശിക്ഷിച്ചിരുന്നു.