സിറിയയെ തകർത്ത് ആസ്‌ട്രേലിയ നോക്കൗട്ടിൽ

Jyotish

ഏഷ്യൻ കപ്പിലെ അന്ത്യന്തം ആവേശകരമായ മത്സരത്തിൽ സിറിയയെ തകർത്ത് ആസ്‌ട്രേലിയ നോക്കൗട്ടിൽ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആസ്‌ട്രേലിയ സിറിയയെ പരാജയപ്പെടുത്തിയത്. കെൽറ്റിക്ക് താരം ടോം റോജിക്കിന്റെ ഇഞ്ചുറി ടൈം ഗോളാണ് അൽ ഐനിലെ സിറിയൻ ആരാധകരുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞത് . രണ്ടു തവണ പിറകിലായിട്ടും തിരിച്ചു വന്ന സിറിയൻ ടീമിന് അവസാന വിസിൽ മുഴങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം.

ഒമർ ഖിബ്‌റിനും ഒമർ അൽ സോമയും സിറിയക്ക് വേണ്ടി ഗോളടിച്ചപ്പോൾ മേബിൽ,ഇക്‌ണോമിഡീസ് എന്നിവരായിരുന്നു ആസ്ട്രേലിയയുടെ മറ്റു ഗോളുകൾ നേടിയത്. ഗ്രൂപ്പ് ബിയിൽ ജോര്ദാന് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ആസ്‌ട്രേലിയ പ്രീ ക്വാർട്ടറിൽ കടന്നത്.