ചാമ്പ്യൻഷിപ്പിൽ തകർത്തു കളിക്കുന്നത് കണ്ട് സഹിച്ചില്ല, ലെസ്റ്റർ യുവതാരത്തെ തിരികെ വിളിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻഷിപ്പിൽ തകർത്തു കളിക്കുകയായിരുന്നു ഹാർവി ബാർനസിനെ ലെസ്റ്റർ സിറ്റി തിരികെ വിളിച്ചു. ഈ സീസൺ അവസാനം വരെ ലോണടിസ്ഥാനത്തിൽ വെസ്റ്റ് ബ്രോമിന് ബാർനസിനെ ലെസ്റ്റർ സൊറ്റൊ വിട്ടുനൽകിയതായിരുന്നു. എന്നാൽ ഈ 21കാരൻ അത്ഭുത പ്രകടനങ്ങൾ ചാമ്പ്യൻഷിപ്പിൽ പുറത്തെടുത്തതിനാൽ ആ ലോൺ കരാർ പകുതിക്ക് വെച്ച് നിർത്താൻ ലെസ്റ്റർ സിറ്റി തീരുമാനിച്ചു.

ബാർനസ് പ്രീമിയർ ലീഗിൽ തങ്ങൾക്ക് ഉപകരിക്കും എന്ന തിരിച്ചറിവാണ് ലെസ്റ്ററിനെ ഈ നീക്കത്തിൽ എത്തിച്ചത്. വെസ്റ്റ് ബ്രോമിനായി ഈ സീസണിൽ കളിച്ച ബാർനസ് 9 ഗോളുകളും ഒപ്പം ആറ് അസിസ്റ്റും നേടി. 26 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം ചെറിയ കാര്യമല്ല. കഴിഞ്ഞ വർഷം ലെസ്റ്റർ സിറ്റിയുമായി 4 വർഷത്തെ കരാർ ഒപ്പിട്ട ബാർനസ് ലെസ്റ്റർ സിറ്റിയുടെ വലിയ പ്രതീക്ഷ കൂടിയാണ്. ലെസ്റ്റർ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബാർനെസ്.

ഇന്ന് സതാമ്പ്ടണെതിരായ മത്സരത്തിൽ ലെസ്റ്റർ സിറ്റി ജേഴ്സിയിൽ ബാർനെസ് കളിച്ചേക്കും.