സെക്കൻഡ് ഡിവിഷൻ ഐലീഗ് നാളെ മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐലീഗ് പുതിയ സീസണ് നാളെ മുതൽ തുടക്കമാകും. നാളെ എ ടി കെ കൊൽക്കത്ത റിസേർവ്സും എ ആർ എ എഫ് സി അഹമ്മദബാദും തമ്മിലുള്ള മത്സരത്തോടെ ആകും ലീഗിന് തുടക്കമാവുക. ഇരുടീമുകളും ആദ്യമായാണ് സെക്കൻഡ് ഡിവിഷനിൽ പങ്കെടുക്കുന്നത്. ഇരുവരെയും കൂടാതെ ചിങ വെങ് എഫ് സിയും റെയിൻബോ എഫ് സിയുമാണ് ലീഗിലെ മറ്റു പുതിയ ടീമുകൾ‌.

മൂന്ന് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഇത്തവണ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് മാത്രമെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ പങ്കെടുക്കുന്നുള്ളൂ. ഗ്രൂപ്പ് ബിയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ജനുവരി 14ന് ആണ് ആരംഭിക്കുന്നത്.

ജനുവരി 14ന് കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ നേരിടും. ഹോം ആൻഡ് എവേ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ചു ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ് സി, ഫതെഹ് ഹൈദരബാദ്, ഓസോൺ, സൗത്ത് യുണൈറ്റഡ്. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ റൗണ്ടിൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളൂ. ഫൈനൽ റൗണ്ടിലേക്ക് ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് എത്താൻ കഴിയില്ല.

ഗ്രൂപ്പുകൾ;

GroupA: Lonestar Kashmir, Hindustan FC, ARA FC, FC Goa, Bengaluru FC

Group B: Fateh Hyderabad FC, FC Ozone, South United, Kerala Blasters FC, Chennaiyin FC

Group C: Chhinga Veng, TRAU FC, New Barrackpore Rainbow, Mohammedan Sporting, ATK, Jamshedpur FC