ലോകകപ്പ് 2019ലേക്കുള്ള ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളന്നുമുണ്ടായേക്കില്ലെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏകദിനങ്ങള്‍ കളിയ്ക്കുന്ന ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് ഇന്ത്യന്‍ ഉപനായകന്‍ പറഞ്ഞത്. എന്നാല്‍ മാച്ച് ഫോമും ഫിറ്റ്നെസ്സുമെല്ലാം പ്രധാന ഘടകമായതിനാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷമുള്ള കാര്യത്തിനു ഇപ്പോളെ ആര്‍ക്കും ഉറപ്പൊന്നും പറയാനാകില്ലെന്നും രോഹിത് പറഞ്ഞു.
ലോകകപ്പിനു മുമ്പ് 13 ഏകദിനങ്ങളാണ് ടീം കളിയ്ക്കാനൊരുങ്ങുന്നത്. അതിനാല്‍ തന്നെ ഇപ്പോളുള്ളത് ഏറെക്കുറെ ലോകകപ്പിനുള്ള ടീമാണ്, ഒന്നോ രണ്ടോ മാറ്റങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി, അതിനു അടിസ്ഥാനും ഫോമും പരിക്കുകളും ആയിരിക്കും. വലിയൊരു മാറ്റങ്ങള്‍ ആരും ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. സ്ക്വാഡ് ഇതായിരിക്കുമെന്ന് പറയുന്നുണ്ടെങ്കില്‍ അവസാന ഇലവന്‍ എന്തായിരിക്കുമെന്ന് രോഹിത് പറയുന്നില്ല.
അത് ഇപ്പോള്‍ പറയാനാകുന്ന ഒന്നല്ല. അതിലും വലിയ മാറ്റം വരാന്‍ സാധ്യതയില്ല. പക്ഷേ ഏകദിനങ്ങള്‍ക്ക് പുറമെ ഐപിഎല്‍ കൂടി കഴിയുമ്പോള്‍ മാത്രമേ ഇതില്‍ എല്ലാം വ്യക്തത വരികയുള്ളുവെന്നും രോഹിത് പറഞ്ഞു.