പത്തിൽ ഒമ്പത് ജയം, ഉദയ അൽ മിൻഹാലിന്റെ മിന്നും ഫോം തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉദയ അൽ മിൻഹാൽ വളാഞ്ചേരി അവരുടെ മിന്നും ഫോം തുടരുകയാണ്. ഇന്ന് ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിലും അൽ മിൻഹാൽ വിജയിച്ചു. ശക്തമായ പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവിനെ ആണ് അൽ മിൻഹാൽ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു മിൻഹാലിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ എ വൈ സിക്ക് ആകെ പിഴച്ചു. ആദ്യത്തെ മൂന്ന് പെനാൾട്ടിയും എ വൈ സിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അവസാന പത്തു മത്സരങ്ങളിൽ ഒമ്പതും ഇതോടെ അൽ മിൻഹാൽ വിജയിച്ചു

നാളെ ഒളവണ്ണ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ടൗൺ ടീം അരീക്കോടിനെ നേരിടും.