അൽ മദീന ചെർപ്പുളശ്ശേരിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെട്ടു. ഇന്ന് മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ നാലാം രാത്രിയിലെ മത്സരത്തിൽ ആണ് അൽ മദീന തോറ്റത്. ഫിറ്റ്വെൽ കോഴിക്കോട് ആണ് അൽ മദീനയെ തോല്പ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുൾക്കായിരുന്നു മദീനയുടെ തോൽവി. കഴിഞ്ഞ ദിവസം അൽ ശബാബിനോടും അൽ മദീന തോറ്റിരുന്നു. ഫിറ്റ്വെലിന്റെ സീസണിലെ രണ്ടാം ജയം മാത്രമാണിത്.
നാളെ മണ്ണാർക്കാട് സെവൻസിൽ ജയ തൃശ്ശൂർ ഫിഫാ മഞ്ചേരിയെ നേരിടും.