വിജയവഴിയിൽ അൽ മിൻഹാൽ വീണ്ടും

Newsroom

വണ്ടൂരിൽ ഏറ്റ പരാജയത്തിൽ നിന്ന് കരകയറി ഇന്ന് അൽ മിൻഹാൽ വീണ്ടും വിജയ വഴിയിൽ എത്തി. ഇന്ന് മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം രാത്രിയിലെ മത്സരത്തിൽ ആണ് അൽ മിൻഹാൽ വിജയിച്ചത്. കെ എഫ് സി കാളികാവിനെയാണ് അൽ മിഹാൽ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു അൽ മിൻഹാലിന്റെ ജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. അവസാന ഒമ്പതു മത്സരങ്ങളിൽ അൽ മിൻഹാലിന് ഇത് എട്ടാം വിജയമാണ്.

നാളെ മണ്ണാർക്കാട് സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോട് അൽ മദീനയെ നേരിടും.