എലൈറ്റ് ഐലീഗ്; എഫ് സി കേരളയെ തകർത്ത് ഗോകുലം കേരള ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിൽ ഗോകുലം ഒന്നാമത് എത്തി. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയ്ക്ക് എതിരെ മികച്ച ജയം കൈവരിച്ചതാണ് ഗോകുലത്തെ മുന്നോട്ടേക്ക് എത്തിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ ഇന്നത്തെ വിജയം. ഒരു ഘട്ടത്തിൽ 2-1 എന്ന സ്കോറിന് എഫ് സി കേരള മുന്നിലായിരുന്നു. അവിടെ നിന്നാണ് ഗോകുലം കളി തിരിച്ചു പിടിച്ചത്. ഗോകുലത്തിനായി ജേക്കബ് ഇരട്ട ഗോളുകൾ നേടി. ആൽഫിൻ വാൾട്ടർ, അബുതാഹിർ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു പോയന്റുമായി ഗോകുലം ഒന്നാമതാണ്‌. കേരള ബ്ലാസ്റ്റേഴ്സും എം എസ് പി മലപ്പുറവും 5 പോയന്റുമായു പിറകിൽ ഉണ്ട്. അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങളാകും വിധി നിർണയിക്കുക. ഗ്രൂപ്പിൽ ആദ്യം എത്തുന്ന രണ്ട് ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

ഇനി ശേഷിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ് സിയെയും, എം എസ് പി എഫ് സി കേരളയെയും നേരിടും.