സബാന്റെ വിജയകുതിപ്പിന് അൽ മിൻഹാൽ അവസാനമിട്ടു

Newsroom

സബാൻ കോട്ടക്കലിന്റെ വിജയ കുതിപ്പിന് അവസാനം. ഇന്ന് വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസത്തെ മത്സരത്തിൽ അൽ മിൻഹാൽ ആണ് സബാനെ തോല്പ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു അൽ മിൻഹാലിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് നിന്നത്. പിന്നീട് പെനാൾട്ടിയിൽ ഉദയ അൽ മിൻഹാൽ ജയിച്ച് കയറുകയായിരുന്നു. അവസാന ആറു മത്സരങ്ങളിം വിജയിച്ച് വമ്പൻ ഫോമിലായിരുന്നു സബാൻ കോട്ടക്കൽ

നാളെ വലിയാലുക്കൽ സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി മുബൈയെ നേരിടും.