വെസ്റ്റിൻഡീസിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കി ഡെൽഹി ക്യാപ്പിറ്റൽസ്

Jyotish

വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് താരമായ ഷെർഫേൻ റൂഥർഫോർഡിനെ ഡെൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി. 2 കോടി നൽകിയിട്ടാണ് ഡെൽഹി ക്യാപ്പിറ്റൽസ് കരീബിയൻ താരത്തെ സ്വന്തമാക്കിയത്.

കരീബിയൻ പ്രീമിയർ ലീഗ് ടീമായ ഗയാന ആമസോൺ വാറിയേഴ്സിനു വേണ്ടിയുള്ള ഓൾ റൗണ്ട് പ്രകടനം ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾക്ക് താരത്തെ പ്രിയപ്പെട്ടവനാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡെൽഹി ക്യാപ്പിറ്റൽസും ആവേശകരമായ മത്സരത്തിനൊടുവിലായിരുന്നു താരത്തെ ഡെൽഹി സ്വന്തമാക്കിയത്.