ഇന്ത്യയെ 283 റണ്‍സിനു ഓള്‍ഔട്ട് ആക്കി ലീഡ് നേടി ഓസ്ട്രേലിയ. 172/3 എന്ന നിലയില്‍ നിന്ന് ഇന്ത്യ 111 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. വിരാട് കോഹ്ലി 123 റണ്‍സ് നേടിയപ്പോള്‍ വാലറ്റത്തില്‍ ഋഷഭ് പന്ത് 36 റണ്‍സുമായി പൊരുതി നോക്കി. അജിങ്ക്യ രഹാനെ 51 റണ്‍സ് നേടി പുറത്തായി. 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയ നേടിയത്. രണ്ടാം ദിവസം മേല്‍ക്കൈ നേടിയ ഇന്ത്യയെ പുറത്താക്കി മികച്ച തിരിച്ചുവരവാണ് ഓസ്ട്രേലിയ മത്സരത്തില്‍ നടത്തിയിരിക്കുന്നത്.
നഥാന്‍ ലയണ്‍ അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത് പാറ്റ് കമ്മിന്‍സ് ആണ്.