എവേ മത്സരങ്ങളിലെ യുവന്റസിന്റെ അപരാജിത കുതിപ്പ് അവസാനിച്ചു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

എവേ മത്സരങ്ങളിലെ യുവന്റസിന്റെ അപരാജിത കുതിപ്പ് ഇന്ന് അവസാനിച്ചു. ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസിനെ സ്വിറ്റ്സർലാൻഡിൽ വെച്ച് യങ്ങ് ബോയ്സ് പരാജയപ്പെടുത്തി. 26- എവേ മത്സരങ്ങളിലെ അപരാജിതമായ കുതിപ്പിനാണ് യങ്ങ് ബോയ്സ് അവസാനം കണ്ടത്.

നവംബർ 2017 മുതൽ എവേ മത്സരങ്ങളിൽ അപരാജിതരായിരുന്നു യുവന്റസ്. ഇരുപത്തി മൂന്നു ജയങ്ങളും മൂന്നു സമനിലയും ഈ കാലയളവിൽ യുവന്റസ് നേടി. ഈ സീസണിലെ ആദ്യ എവേ പരാജയം കൂടിയായിരുന്നു ഇന്ന് യുവന്റസ് ഏറ്റു വാങ്ങിയത്. ഈ സീസണിൽ നാല് ഗോൾ മാത്രം വഴങ്ങി 19 ഗോൾ അടിച്ച യുവന്റസ് കളിച്ച ഒൻപത് എവേ മത്സരങ്ങളിലും ജയം സ്വന്തമാക്കിയിരുന്നു.