ഫിഫാ മഞ്ചേരിയുടെ മാസ് തിരിച്ചുവരവ്

Newsroom

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരിയുടെ മാസ് തിരിച്ചുവരവാണ് കണ്ടത്. ഇന്ന് ലക്കി സോക്കർ ആലുവയെ നേരിട്ട ഫിഫാ മഞ്ചേരി തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് രണ്ടു ഗോളുകൾ നേടി ഫിഫ വിജയം കൈവരിക്കുകയായിരു‌ന്നു. ജൂനിയർ ഫ്രാൻസിസ് ആണ് ഫിഫയുടെ കളിയിലെ ആദ്യ ഗോൾ നേടി. കളി 1-1 എന്ന് തന്നെ തുടരുമ്പോൾ അവസാനം നിമിഷം സീനിയർ ഫ്രാൻസിസ് ആണ് ഗോൾ നേടി ഫിഫയുടെ ജയം ഉറപ്പിച്ചത്.

അവസാന രണ്ടു മത്സരങ്ങളിലുൻ സമനില വഴങ്ങേണ്ടി വന്ന ഫിഫയ്ക്ക് ഈ വിജയം ഊർജ്ജമാകും. നാളെ എടത്തനാട്ടുകര സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും.