ലാലിഗയിൽ ഈ സീസണിൽ ആദ്യമായി എത്തിയ ഹുയെസ്കയ്ക്ക് ഈ സീസൺ തുടക്കം അത്ര മികച്ച ഒന്നല്ല. ഇന്നലെ റയൽ മാഡ്രിഡിനോട് സ്വന്തം ഗ്രൗണ്ടിൽ പരാജയം നേരിട്ടതോടെ ഒരു മോശം റെക്കോർഡിനൊപ്പം ഹുയെസ്ക എത്തി. ലീഗ് ഡിസംബറിൽ എത്തിയിട്ടും ഹോം മത്സരത്തിൽ ഒരു വിജയം ഇല്ലാതെ നിൽക്കുകയാണ് ഹുയെസ്ക. ഇതുവരെ ഏഴു ഹോ മത്സരങ്ങൾ ലാലിഗയിൽ ഹുയെസ്ക ഇതുവരെ കളിച്ചു. അതിൽ ഒന്ന് പോലും ജയിക്കാനായില്ല.
ഇതിനു മുമ്പ് 1987/88 സീസണിൽ ലോഗ്രോണസ് ക്ലബ് മാത്രമെ ലാലിഗയിലെ തങ്ങളുടെ ആദ്യ ഹോം വിജയത്തിനായി ഇത്രയധികം മത്സരങ്ങൾ കളിക്കേണ്ടതായി വന്നിട്ടുള്ളൂ. അടുത്ത ഹോം മത്സരത്തിൽ വിയ്യാറയലിനെതിരെ കൂടെ വിജയിക്കാൻ ആയില്ല എങ്കിൽ ഈ ഹോം മത്സരത്തിലെ മോശം റെക്കോർഡ് ഹുയെസ്ക ഒറ്റയ്ക്ക് ഏൽക്കേണ്ടി വരും.
സീസണിൽ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലീഗിൽ ഏറ്റവും അവസാനത്താണ് ഹുയെസ്ക ഇപ്പോൾ ഉള്ളത്. ഐബറിനെതിരെയുള്ള എവേ വിജയമാണ് ടീമിന്റെ ലാലിഗയിലെ ഇതുവരെയുള്ള ഏക ജയം.