കുംസന്റെ ഏക ഗോളിൽ ലിൻഷയ്ക്ക് ജയം

Newsroom

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടിന് വിജയം. ഇന്ന് ടൗൺ ടീം അരീക്കോടിനെ നേരിട്ട ലിൻഷ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കുംസണാന് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഈ സീസണിൽ ഗംഭീരമായാണ് ലിൻഷ മെഡിക്കൽസ് തുടങ്ങിയിരിക്കുന്നത്.

നാളെ മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ ഫിഫാ മഞ്ചേരി ജവഹർ മാവൂരുമായി ഏറ്റുമുട്ടും.