അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ഓസ്ട്രേലിയ രണ്ട് പ്രധാന വിക്കറ്റുകള്‍ നേടിയത് ഫീല്‍ഡിംഗിന്റെ മികവിലാണ്. വിരാട് കോഹ്ലിയെ പുറത്താക്കുവാന്‍ ഉസ്മാന് ഖവാജ നേടിയ ക്യാച്ചും നിലയുറപ്പിച്ച് ഇന്ത്യയെ കരകയറ്റിയ ചേതേശ്വര്‍ പുജാരയെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി പാറ്റ് കമ്മിന്‍സിന്റെ മികവും.
മത്സരത്തിന്റെ ഗതിമാറ്റിയ രണ്ട് നിമിഷങ്ങളായിരുന്നു ഇത്. ഓസ്ട്രേലിയ ഏറെ ഭയക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഈ പരമ്പരയിലെ തന്നെ ഏറ്റവും മികച്ച റണ്‍ സ്കോറര്‍ ആവുമെന്നും വിലയിരുത്തപ്പെട്ട കോഹ്ലിയെ പുറത്താക്കുവാന്‍ ഒറ്റക്കൈ കൊണ്ട് ക്യാച് നേടിയ ഉസ്മാന് ഖവാജയുടെ ഈ പ്രകടനം ഇന്ത്യയെ 19/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.
WHAT A CATCH! You'll struggle to see better than this from @Uz_Khawaja to remove @imVkohli all summer #Kohli #ViratKohli
LIVE #AUSvIND: https://t.co/SvdReIFfuA pic.twitter.com/5P3gPQB5Ho
— Telegraph Sport (@telegraph_sport) December 6, 2018
ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച് 123 റണ്‍സുകളോടെ മുന്നോറുകയായിരുന്നു ചേതേശ്വര്‍ പുജാരയെ പുറത്താക്കിയ പാറ്റ് കമ്മിന്‍സിന്റെ ഫീല്‍ഡിംഗ് മികവ് ഈ വീഡിയോയില്‍ കാണാം.
This is our kind of highlight!
GREAT Direct Hit @patcummins30 🎯 #AUSvIND pic.twitter.com/SXihkMHsN0
— Direct Hit (@directhitau) December 6, 2018