ഫിഫ ബെസ്റ്റ് മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുരസ്കാരം നേടിയ ലൂക മോഡ്രിചിന് തന്നെ ഇത്തവണത്തെ ബാലൻ ഡിയോറും ലഭിച്ചു. ഇന്ന് ഫ്രാൻസിൽ പ്രഖ്യാപിച്ച അവാർഡിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടതും മോഡ്രിചിന് തന്നെ ആയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും അല്ലാത്ത താരത്തിന് ബാലൻ ഡിയോർ പുരസ്കാരം ലഭിക്കിന്നത്. അവസാന പത്തു വരെ വർഷവും റൊണാൾഡോയോ മെസ്സിയോ മാത്രം ആയിരുന്നു ഈ പുരസ്കാരത്തിന് അർഹർ.
കഴിഞ്ഞ സീസണിൽ രാജ്യത്തിനും ക്ലബിനുമായു നടത്തിയ അത്ഭുത പ്രകടനം ആണ് മോഡ്രിചിനെ ബാലൻ ഡി ഓർ ജേതാവാക്കി മാറ്റിയിരിക്കുന്നത്. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്ന നേട്ടത്തിൽ എത്തിച്ചതിൽ പ്രധാന പങ്ക് മോഡ്രിചിനായിരുന്നു. ഒപ്പം ലോകകപ്പിൽ ആരും പ്രതീക്ഷിക്കാത്ത കുതിപ്പിലൂടെ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കാനും മോഡ്രിച്ചിനായി.
ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ, എമ്പപ്പെ, ഗ്രീസ്മെൻ, വരാനെ, മെസ്സി, സലാ തുടങ്ങി പ്രമുഖരെയെല്ലാം പിന്തള്ളിയാണ് മോഡ്രിച് ഈ പുരസ്കാരം സ്വന്തമാക്കിയത്. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിചിനെ റൊണാൾഡോയേക്കാൾ മുന്നിൽ എത്താൻ സഹായിച്ചത്. റൊണാൾഡോ രണ്ടാമതായും ഗ്രീസ്മൻ മൂന്നാമതായും ആണ് വോട്ടിംഗിൽ ഫിനിഷ് ചെയ്തത്.
🇭🇷 Luka Modric is the first Croatian player who wins the Ballon d'Or! #ballondor pic.twitter.com/9I99HJuuyf
— Ballon d'Or #ballondor (@francefootball) December 3, 2018