ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ലോകത്തെ ഏറ്റവും പ്രയാസകരമായ ലീഗ് എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈ ലീഗിൽ മാത്രമെ അഞ്ചോ ആറോ ടീമുകൾ കിരീടം നേടാൻ കഴിവുള്ളവർ ആയുള്ളൂ. വേറെ ഒരു രാജ്യത്തും അത് കാണാൻ കഴിയില്ല പെപ് ഗ്വാർഡിയോള പറയുന്നു. ഇംഗ്ലണ്ടിലെ മത്സരങ്ങളുടെ ക്രമീകരണവും, കാലാവസ്ഥയും ലീഗിനെ കൂടുതൽ പ്രായാസകരമാക്കുന്നു. ഒപ്പം എന്ത് ഫൗൾ ചെയ്താലും ഒരു മടിയുമില്ലാതെ കളി തുടരാൻ പറയുന്ന റഫറിമാരും ഈ ലീഗിന്റെ പ്രത്യേകതയാണ്. പെപ് പറഞ്ഞു.
ഇംഗ്ലണ്ടിലേക്കുള്ള വരവ് തന്നെ മികച്ച പരിശീലകനായി മാറ്റിയെന്നും അദ്ദേഹം വിശ്വസിക്കുന്നു. ജർമ്മനിയിൽ ഉണ്ടായിരുന്നതിനേക്കാൾ സ്പെയിനിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച പരിശീലകനാണ് താൻ ഇപ്പോൾ. ഇംഗ്ലണ്ടിലെ ലീഗ് കൈകാര്യം പഠിച്ചതോടെ താൻ കൂടുതൽ കരുത്തനായി തനിക്ക് അനുഭവപ്പെടുന്നു എന്നും പെപ് പറഞ്ഞു.