കളി നിർത്തിയാൽ പരിശീലകനായി എത്തും എന്ന് റൂണി

Newsroom

തന്റെ ഭാവിയിലെ ലക്ഷ്യം ഫുട്ബോൾ പരിശീലകൻ ആവുകയാണെന്ന് വെയ്ൻ റൂണി. ഇന്നലെ രാജ്യാന്തര ഫുട്ബോളിലെ അവസാന മത്സരം കളിച്ച റൂണി അടുത്ത് ക്ലബ് ഫുട്ബോളിൽ നിന്ന് കൂടെ വിരമിച്ചാൽ ആകും പരിശീലനത്തിലേക്ക് കടക്കുക. തന്റെ കരിയർ അവസാനം വരെ അമേരിക്കയിൽ തന്നെ ആയിരിക്കും കളിക്കുക എന്നും റൂണി പറഞ്ഞു.

അമേരിക്കയിൽ നിന്ന് മടങ്ങുമ്പോഴേക്ക് താൻ പരിശീലകനാവാനുള്ള കോഴ്സുകൾ പൂർത്തിയാക്കും എന്ന് റൂണി പറഞ്ഞു. അതിനു ശേഷം ഉടൻ തന്നെ പരിശീലക വേഷത്തിലേക്ക് കടക്കും എന്നും റൂണി പറഞ്ഞു. പരിശീലകനായി തനിക്ക് തിളങ്ങാൻ കഴിഞ്ഞില്ല എങ്കിൽ മാത്രമെ ടി വിയിൽ കളി നിരീക്ഷകനായി ചെല്ലൂ എന്നും റൂണി പറഞ്ഞു.