ആൻഫീൽഡിൽ അനായാസ ജയം, ലിവർപൂൾ ഒന്നാമത്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആൻഫീൽഡിൽ ഫുൾഹാമിനെ ലിവർപൂൾ അനായാസമായി മറികടന്നു. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ക്ളോപ്പിന്റെ ടീം ജയം സ്വന്തമാക്കിയത്. സലാ, ശകീരി എന്നിവരാണ് അവർക്കായി ഗോൾ നേടിയത്. ജയത്തോടെ 30 പോയിന്റുമായി അവർ ലീഗിൽ തൽക്കാലത്തേക്ക് ഒന്നാം സ്ഥാനത്തെത്തി. അൽപ സമയത്തിനകം നടക്കുന്ന മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റി തോൽകുകയാണെങ്കിൽ മാത്രമേ അവർക്ക് ഒന്നാം സ്ഥാനത്ത് തുടരാനാവൂ.

ആദ്യ പകുതിയിൽ ഭൂരിഭാഗം സമയവും ലിവർപൂൾ ആക്രമണത്തെ തടുത്ത ഫുൾഹാം ഏതാനും മികച്ച അവസരങ്ങളും ഒരുക്കി. ശുർലെ, സെസെഗ്‌നോൻ എന്നിവരിലൂടെ ലഭിച്ച അവസരങ്ങൾ പക്ഷെ ഗോളാക്കാൻ അവർക്കായില്ല. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ട് മുൻപാണ് ലിവർപൂൾ ലീഡ് നേടിയത്. മിട്രോവിച് ഹെഡറിലൂടെ പന്ത് ലിവർപൂൾ വലയിൽ ആകിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഉടനെ മികച്ച കൗണ്ടർ അറ്റാക്കിലൂടെ സലാ ലിവർപൂളിനെ മുന്നിലെത്തിച്ചു. റിപ്ലെയിൽ മിട്രോവിച്ചിന്റെ ഗോൾ ഓഫ് സൈഡ് അല്ലെന്ന് കണ്ടെങ്കിലും ഫുൾഹാമിന് നിർഭാഗ്യമായി.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം നടത്തുന്ന ലിവർപൂളിനെയാണ് കണ്ടത്. 53 ആം മിനുട്ടിൽ രോബെർട്സന്റെ പാസ്സ് ഗോളാക്കി ശകീരി ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. പിന്നീട് ഒരിക്കൽ പോലും ലിവർപൂൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ഫുൾഹാമിന് പറ്റാതെ വന്നതോടെ അവർ തോൽവി സമ്മതിക്കുകയായിരുന്നു. വെറും 5 പോയിന്റ് മാത്രമുള്ള ഫുൾഹാം ലീഗിൽ അവസാന സ്ഥാനത്താണ്.