ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന് നാടകീയ അവസാനം. ഇന്ന് നടന്ന രണ്ടാം പാദ ഫൈനലിൽ ഒരു വൻ തിരിച്ചുവരവ് തന്നെ നടത്തി ടുണീഷ്യൻ ക്ലബായ എസ് ടുണീസ് ആണ് ആഫ്രിക്കൻ ചാമ്പ്യന്മാരായത്. അൽ അഹ്ലി ആയിരുന്നു ഫൈനലിൽ എസ് ടുണിസിന്റെ എതിരാളികൾ. ആദ്യ പാദത്തിൽ ഈജിപ്തിൽ ചെന്നപ്പോൾ അഹ്ലി 3-1 ടുണീഷ്യൻ ക്ലബിനെ തകർത്തിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് അഹ്ലിക്കായിരുന്നു സാധ്യത കൽപ്പിച്ചതും. എന്നാൽ രണ്ടാം പാദം 3-0 എന്ന സ്കോറിന് ജയിച്ച് എസ് ടുണിസ് 4-3 എന്ന അഗ്രിഗേറ്റ് സ്കോറിന് കപ്പ് സ്വന്തമാക്കി.
ഇന്ന് എസ് ടുണിസിനായി സാദ് ഇരട്ട ഗോളുകളും, ബദ്റി ഒരു ഗോളും നേടി. ഇത് എസ് ടുണീസിന്റെ മൂന്നാം ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടമാണ്. കഴിഞ്ഞ സീസണിലും ഫൈനലിൽ പരാജയപ്പെട്ട അൽ അഹ്ലിക്കും ആരാധകർക്കും ഇത് കണ്ണീരിന്റെ രാത്രിയായി മാറി.
ജയിച്ച എസ് ടുണിസിന് 2.5 മില്യണോളം യൂറോ സമ്മാന തുകയായി ലഭിക്കും. ആഫ്രിക്കയിൽ നിന്ന് ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുകയും എസ് ടുണിസ് ആകും.