മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകു പരിക്ക് മാറി എത്തുന്നു. താരം അവസാന രണ്ട് മത്സരങ്ങളിൽ പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിരുന്നില്ല. ലുകാകുവിന്റെ പരിക്ക് ഭേദമായതായും താരം ട്രെയിനിങ് ആരംഭിച്ചതായും മാഞ്ചസ്റ്റർ പരിശീലകൻ ഇന്ന് പറഞ്ഞു. മറ്റന്നാൾ മാഞ്ചസ്റ്റർ ഡെർബിയിൽ ലുകാകു കളിച്ചേക്കും എന്നും ജോസെ പറഞ്ഞു.
എന്നാൽ ലുകാലുവിന് ആദ്യ ഇലവനിൽ സ്ഥാനം ഉണ്ടാകുമോ എന്നാണ് ഫുട്ബോൾ നിരീക്ഷകർ നോക്കുന്നത്. വളരെ മോശം ഫോമിൽ ഇരിക്കുമ്പോൾ ആയിരുന്നു ലുകാകുവിന് പരിക്കേറ്റത്. ലുകാകു ഇല്ലാതെ കളിച്ച സമയത്ത് ഒക്കെ വേഗതയുള്ള ഫുട്ബോൾ കളിക്കുന്ന മാഞ്ചസ്റ്ററിനെ ആണ് കാണാൻ കഴിഞ്ഞത്. മാർഷ്യൽ, റാഷ്ഫോർഡ്, മാറ്റ, ലിംഗാർഡ് എന്നിവരൊക്കെ മികച്ച രീതിയിൽ ഇപ്പോൾ കളിക്കുന്നുണ്ട്.
ലുകാകുവിന് പകാം സെന്ററിൽ ഇറങ്ങിയ സാഞ്ചേസും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഗോൾ ഇപ്പോഴും സെന്ററിൽ നിന്ന് വരുന്നില്ല എങ്കിലും കളിയുടെ താളം നോക്കി ലുകാലുവിനെ ബെഞ്ചിൽ തന്നെ മൗറീനോ ഇരുത്താനാണ് സാധ്യത. ലുകാകുവിനെ ബെഞ്ചിൽ ഇരുത്തിയ എവർട്ടൺ മത്സരത്തിലും, ലുകാകു ഇല്ലാത്ത ബോണ്മത്, യുവന്റസ് മത്സരത്തിലും യുണൈറ്റഡ് വിജയിച്ചിരുന്നു.