ഇന്ന് ബെംഗളൂരു എഫ് സിയോടേറ്റ പരാജയം റഫറിയിങ് മോശമായതിനാൽ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇത് ഒരു വ്യക്തിയുടെ കുറവായി ഇത് കാണാൻ വയ്യ. മൊത്തം ലീഗിന്റെയും പ്രശ്നമാണ്. അതിനാൽ തന്നെ ഇന്നത്തെ റഫറിയെ മാത്രമായി താൻ കുറ്റം പറയില്ല എന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ ഓഫ്സൈഡ് ആയിരുന്നു എങ്കിലും റഫറി വിളിച്ചിരുന്നില്ല.
ബെംഗളൂരു പോലെ മികച്ച ഒരു ടീമിനെ തോൽപ്പിക്കുക അത്ര പ്രയാസമുള്ള കാര്യമാണ്. ആ ടീമിനൊപ്പം ഇങ്ങനെ ഒരു തെറ്റായ തീരുമാനത്തോടെ ആ കളി തുടങ്ങുക എന്നത് സങ്കടകരമാണെന്നും ജെയിംസ് പറഞ്ഞു. ഇതുവരെ കളിച്ച ആറു കളികളിൽ നാലിലും ബ്ലാസ്റ്റേഴ്സിനെതിരായി തെറ്റായ തീരുമാനം വന്നെന്നും ജെയിംസ് പറഞ്ഞു.
വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് വരണമെന്നും വാർ വന്നാൽ മാത്രമെ ലീഗ് പുരോഗമിക്കു എന്നും ജെയിംസ് പറഞ്ഞു. ടീം മികച്ച പ്രകടനമാണ് നടത്തുന്നത് പ്രശ്നം ഇത്തരം റഫറിയിംഗ് ആണെന്നും ജെയിംസ് പറഞ്ഞു.