ഓള്‍റൗണ്ടര്‍ സുനില്‍ നരൈനെ ടീമിലെത്തിച്ച് പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സുനില്‍ നരൈനെയും ഉമര്‍ അക്മലിനെയും ലാഹോര്‍ ഖലന്തേഴ്സിന്റെ രാഹത് അലി, ഹസ്സന് ഖാന് എന്നിവര്‍ക്ക് പകരം കൈമാറ്റം നടത്തിയാണ് ക്വേറ്റ് സ്വന്തമാക്കിയത്. രണ്ടാം പതിപ്പില്‍ ഖലന്തേഴ്സിലെത്തിയ നരൈന് 20 വിക്കറ്റുകള്‍ ടീമിനായി നേടിയിട്ടുണ്ട്.
ഫോമിലില്ലാത്ത ഉമര്‍ അക്മലിനെയും ടീം വിട്ടു നല്‍കിയിട്ടുണ്ട്. ആദ്യ പതിപ്പില്‍ 335 റണ്‍സ് നേടിയ താരം 5 ഇന്നിംഗ്സുകളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ഖലന്തേഴ്സിനു വേണ്ടി നേടിയത്. ഇലവനിലെ സ്ഥാനം നഷ്ടമായ ശേഷം അക്മല്‍ ടീമിനൊപ്പം യാത്ര ചെയ്യാതിരിക്കകു കൂടാതെ പരിശീലനങ്ങളില്‍ പങ്കെടുക്കാതിരിക്കുക എന്നീ സമീപനം കൈക്കൊണ്ടിരുന്നു.