ഇബ്രയെ തിരികെ യുണൈറ്റഡിൽ എത്തിക്കില്ല- മൗറീഞ്ഞോ

na

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ജനുവരിയിൽ തിരികെ യുണൈറ്റഡിൽ എത്തിക്കും എന്ന വാർത്തകളെ തള്ളി മൗറീഞ്ഞോ. കഴിഞ്ഞ ജനുവരിയിലാണ് താരം യുണൈറ്റഡ് വിട്ട് എം എൽ എസ് ക്ലബ്ബായ ലോസ്ആഞ്ചലസ് ഗലക്സിയിൽ ചേർന്നത്.

റൊമേലു ലൂക്കാകു ഫോം ഇല്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ ഇബ്രയെ മൗറീഞ്ഞോ തിരികെ ടീമിൽ എത്തിക്കും എന്ന് ഏതാനും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് യുണൈറ്റഡ് പരിശീലകൻ നൽകിയത്. ലുകാക്കുവിന്റെ ആത്മവിശ്വാസകുറവ് പരിഹരിക്കപ്പെട്ടാൽ താരം വീണ്ടും ഗോളുകൾ കണ്ടെത്തും എന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

2016 ലാണ് പി എസ് ജി യിൽ നിന്ന് ഇബ്രഹിമോവിച് യുണൈറ്റഡിൽ എത്തിയത്. അവർക്കായി താരം 28 ഗോളുകളും നേടിയിട്ടുണ്ട്.