രണ്ടാം ജയം ലക്ഷ്യമാക്കി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ഇന്ത്യ. ടോസ് നേടിയ വിരാട് കോഹ്‍ലി തങ്ങളുടെ ബൗളിംഗ് കോമ്പിനേഷന്‍ കാരണമാണ് ഈ തീരുമാനമെന്ന് അറിയുച്ചു. വിശാഖപട്ടണത് ഏഴ് മത്സരങ്ങളില്‍ അഞ്ച് തവണയും ചേസ് ചെയ്ത് ടീമാണ് വിജയിച്ചിരിക്കുന്നതെന്ന് കണക്കിലാക്കുമ്പോള്‍ കോഹ്‍ലിയുടെ തീരുമാനം അല്പം ആശ്ചര്യപ്പെടുത്തുന്നതാണ്.

മത്സരത്തില്‍ ഇന്ത്യ ഒരു മാറ്റത്തോടെയാണ് ഇറങ്ങുന്നത്. സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യമുള്ള പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ മത്സരിപ്പിക്കുന്നുണ്ട്. കുല്‍ദീപ് യാദവ് ഖലീല്‍ അഹമ്മദിനു പകരം ടീമിലെത്തുന്നു എന്നതാണ് ടീമിലെ ഏക മാറ്റും

മികച്ച സ്കോര്‍ നേടിയിട്ടും ആദ്യ മത്സരത്തില്‍ ഇന്ത്യയെ വരിഞ്ഞു കെട്ടുവാന്‍ സാധിക്കാതെ പോയ വിന്‍ഡീസ് പരമ്പരയിലേക്ക് തിരിച്ചുവരുവാനുള്ള ശ്രമങ്ങളുമായി ഇന്‍ഡോറില്‍ എത്തുന്നത് ഒരു മാറ്റത്തോടെയാണ്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ ഒഷെയ്ന്‍ തോമസിനു പകരം ഒബൈദ് മക്കോയ് ടീമിലെത്തുന്നു. മക്കോയ് തന്റെ അരങ്ങേറ്റമാണ് ഇന്ന് കുറിയ്ക്കുന്നത്.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, അമ്ബാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, യൂസുവേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്

വിന്‍ഡീസ്: ചന്ദ്രപോള്‍ ഹേംരാജ്, കീറന്‍ പവല്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മര്‍ലന്‍ സാമുവല്‍സ്, റോവ്മന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച്‌, ഒബൈദ് മക്കോയ്