ആദ്യ പകുതിയില്‍ നേടിയ ലീഡ് രണ്ടാം പകുതിയില്‍ കൈവിട്ട പുനേരി പള്ട്ടന് ദബാംഗ് ഡല്‍ഹിയ്ക്കെതിരെ തോല്‍വി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 41-37 എന്ന സ്കോറിനാണ് ഡല്‍ഹിയുടെ വിജയം. പകുതി സമയത്ത് 20-22 നു പിന്നിലായിരുന്ന ശേഷമാണ് ടീം വിജയം പിടിച്ചെടുത്തത്. നിതിന്‍ തോമര്‍ 20 റെയിഡ് പോയിന്റ് നേടിയിട്ടും മത്സരത്തില്‍ പൂനെയ്ക്ക് ജയിക്കാനായില്ല എന്നത് തന്നെ ദബാംഗിന്റെ ടീം വര്‍ക്കിന്റെ ഉദാഹരണമാണ്.
റെയിഡിംഗില്‍ തോമറിന്റെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ 4 പോയിന്റ് മാത്രമേ അധികമായി പൂനെയ്ക്ക് നേടാനായുള്ളു. അതേ സമയം 23 പോയിന്റ് നേടുവാന്‍ ഡല്‍ഹിയ്ക്ക് ഈ വിഭാഗത്തില്‍ സാധിക്കുകയും ചെയ്തു. പ്രതിരോധത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും ഡല്‍ഹിയ്ക്ക് 10-9 എന്ന സ്കോറിനു നേരിയ ലീഡ് നേടാനായി.
രണ്ട് തവണ പൂനെ ഓള്‍ഔട്ട് ആയപ്പോള്‍ ഡല്‍ഹി ടീം ഒരു തവണ മുഴുവനായി പുറത്തായി. അധിക പോയിന്റുകളുടെ എണ്ണത്തിലും 4-2നു ഡല്‍ഹിയായിരുന്നു മുന്നില്‍.